ശൂരനാട്. ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. 29ന് ആണ് അറുപതോളം ആനകൾ അണിനിരക്കുന്ന. ചരിത്രപ്രസിദ്ധമായ ആനയടിഗജമേള. ഇന്ന് രാവിലെ വിശേഷാൽ പൂജകൾ, 12.30നു കൊടിയേറ്റ് സദ്യ, വൈകിട്ട് 5.30ന്ആൽത്തറ മേളം, രാത്രി 7.30നുതന്ത്രിമാരായ കീഴ്ത്താമരശേരിജാതവേദര് കേശവര് ഭട്ടതിരിപ്പാട്, രമേശ് ഭട്ടതിരിപ്പാട്, മേൽശാന്തി ഋഷികേശ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ്, 8നു നാടൻ കലാസന്ധ്യ,10നു നൃത്തനാടകം. നാളെ
വൈകിട്ട് 4.30നു മിഴി തുറക്കൽ ചടങ്ങും ചുമർച്ചിത്ര സമർപ്പണവും. 5നു സാംസ്കാരിക സമ്മേളനവും പുരസ്ക്‌കാര ദാനവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
നരസിംഹജ്യോതി പുരസ്കാരം ബഹുമുഖ പ്രതിഭയായ ശ്രീകുമാരൻ തമ്പിക്ക് സമർപ്പിക്കും. രാത്രി 8നു സംഗീതസന്ധ്യ, 22നു വൈകിട്ട് 5നു താലപ്പൊലി എഴുന്നള്ളത്ത്, 9നു ഇല്യൂഷൻ ഷോ, 23നു വൈകിട്ട്5നു ചാക്യാർക്കൂത്ത്. 8നു നൃത്തസംഗീത നാടകം, 10.30നു ഗാനമേള, 24നു വൈകിട്ട് 6.45നു നത്തസന്ധ്യ, 9നു മ്യൂസിക്കൽനൈറ്റ്, 25നു വൈകിട്ട് 6നു കഥാ പ്രസംഗം, 7.30നു നൃത്തസന്ധ്യ, 8.30നു മിമിക്രി, 9നു ഗാനമേള. 26നു രാവിലെ 11നു ഉത്സവബലി, 1നു ഉത്സവബലി സദ്യ, 7നു എതിരേൽപ്, 8നു കഥകളി. 27നു രാവിലെ 10നു നൂറും പാലും, – വൈകിട്ട് 3നു വാഹന ഘോഷയാത്ര, 8നു നൃത്ത അരങ്ങേറ്റം, – 9നു ഗാനമേള. 28നു രാവിലെ – 8.30 മുതൽ നേർച്ച ആന എഴുന്നള്ളത്ത്, 11.30നു ആനയൂട്ട്, രാത്രി : 10ന് പള്ളിവേട്ട, 29ന് വൈകിട്ട് 3നു കെട്ടുകാഴ്ച, 5നു ഗജമേള, 7.30ന് കൊടിയിറക്ക്, 8നു ആറാട്ട് എഴുന്നള്ളത്ത്, 10നു പഞ്ചാരിമേ ളം, 1നു നൃത്തനാടകം എന്നിവ നടക്കുമെന്നു ദേവസ്വം പ്രസിഡ ൻ്റ് ഡോ.ജി.ചന്ദ്രകുമാർ, സെക്രട്ടറി വിജയൻ കാഞ്ഞിരവിള, ട്രഷറര്‍ ആനയടി ബിനുകുമാര്‍, വൈസ് പ്രസിഡന്റ് ജി.ജയചന്ദ്രൻ ജോയിൻ്റ് സെക്രട്ടറി ടി.മോഹൻകുമാർ എന്നിവർ അറിയിച്ചു.