കൊല്ലം കടയ്ക്കലില്‍ പത്തൊന്‍പതുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ പാട്ടിവളവ് സ്വദേശി ശ്രുതിയെ (19) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ടു മാസം മുമ്പ് ശ്രുതി അന്യമതസ്ഥനായ യുവാവിനെ വിവാഹം ചെയ്തിരുന്നു. ഭര്‍തൃവീട്ടിലായിരുന്ന ശ്രുതിയെ ഇന്നലെ രാത്രി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. മരണകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.