ശാസ്താംകോട്ട സഹകരണ കാർഷിക ബാങ്കിൽ വായ്പാ കുടിശ്ശിക അദാലത്തും ഒറ്റതവണ തീർപ്പാക്കൽ പദ്ധതിയും

Advertisement

ശാസ്താംകോട്ട: നവകേരളീയം കുടിശ്ശിഖ നിവാരണം 2025 ന്റെ ഭാഗമായി ശാസ്താംകോട്ട സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ നേതൃത്വത്തിൽ വായ്പാ കുടിശ്ശിക നിവാരണ അദാലത്തും ഒറ്റതവണ തീർപ്പാക്കൽ പദ്ധതിയും സംഘടിപ്പിക്കുന്നു.പദ്ധതി പ്രകാരം 2024 ഡിസംബർ 31ന് കുടിശ്ശിക നിൽക്കുന്ന വായ്പകൾ പൂർണമായി അടയ്ക്കുന്നതിനോ,കുടിശ്ശിക മാത്രം അടയ്ക്കുന്നതിനോ,പിഴപ്പലിശ,നോട്ടീസ് ചാർജ്, മറ്റ് ചെലവുകൾ എന്നിവ ഒഴിവാക്കി ബാങ്ക് നിയമനടപടികളിൽ നിന്നും ഒഴിവാക്കാവുന്നതാണ്.കൂടാതെ മരണപ്പെട്ട വായ്പക്കാരുടെയും മാരക രോഗം ബാധിച്ചവരുടെയും അപേക്ഷകൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതാണ്. 24ന് മൈനാഗപ്പള്ളി,ശാസ്താംകോട്ട,വെസ്റ്റ് കല്ലട വില്ലേജുകൾ,28ന് കുന്നത്തൂർ, പോരുവഴി,ശരനാട് തെക്ക് വില്ലേജുകൾക്ക് ഭരണിക്കാവ് ഹെഡ് ഓഫീസിലും 31 ന് ശൂരനാട് വടക്ക് വില്ലേജിന് ശൂരനാട് ബ്രാഞ്ചിലും വച്ചാണ് അദാലത്ത് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here