അക്രമികളെ അറസ്റ്റ് ചെയ്യണം-സെറ്റോ
കൊല്ലം. ജനുവരി 22 ലെ പണിമുടക്കവുമായി ബന്ധപ്പെട്ട് ജില്ലാ പ്ലാനിങ് ഓഫീസിൽ ക്യാമ്പയിൻ നടത്തുകയായിരുന്ന എൻജിഒ അസോസിയേഷന്റെയും ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെയും വനിതകൾ അടക്കമുള്ള നേതാക്കളെ ആക്രമിച്ചതായി പരാതി. പ്രചരണത്തിനിടെ ഒരു സംഘം എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു. വനിതകള്‍ക്ക് അടക്കം പരുക്കേറ്റു. കേരള എൻ .ജി.ഒ അസോസിയേഷൻ വനിതാ ഫോറം ജില്ലാ കൺവീനർ പൗളിൻ ജോർജ്ജ് ,കെ.ജി.ഒ യു.ജില്ലാ വൈസ് പ്രസിഡൻ്റ് സി.എസ് .അനിൽ കേരള എൻ .ജി .ഒ അസോസിയേഷൻ കൊല്ലം വെസ്റ്റ് ബ്രാഞ്ച് ട്രഷറർ ഡോണി ടൊമിനിക് എന്നിവർക്കാണ് മർദ്ദനമേറ്റത്
വനിതകൾ അടക്കമുള്ള നേതാക്കളെ ആക്രമിച്ച് ദേഹോപദ്രവം ഏൽപ്പിച്ച എൻ.ജി.ഒ യൂണിയന്റെ ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് സെറ്റോ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സമരത്തിന് ജീവനക്കാരുടെ പിന്തുണ വർദ്ധിച്ചു വരുന്നതിൽ വിറളി പിടിച്ച എൻജിഒ യൂണിയൻ ജില്ലാ നേതൃത്വം ആണ് ആക്രമത്തിന് ആഹ്വാനം നൽകിയത്.കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ല എങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സെറ്റോ നേതാക്കളായ എ. പി. സുനിൽ, അർത്തിയിൽ സമീർ, സി അനിൽ ബാബു, പരവൂർ സജീബ്, ബി. എസ്. ശാന്തകുമാർ, എസ്. ഉല്ലാസ്, ടി. എം. ഫിറോസ്, വാളത്തുങ്കൽ ഫിറോസ്, സൈജു അലി, എം. ആർ. ദിലീപ്,എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു