ചവറ. ഭിന്നശേഷി സംവരണത്തിന്റെ പേരിൽ കേരളത്തിൽ പതിനാറായിരത്തോളം അധ്യാപകർ പൂർണ തോതിൽ ശമ്പളമില്ലാതെ പ്രതിസന്ധി നേരിടുകയാണ്. അതുപോലെതന്നെ അധ്യാപക നിയമനങ്ങൾ അംഗീകരിച്ചു ലഭിക്കാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്. അധ്യാപക നിയമനങ്ങൾ അംഗീകരിക്കുകയും അധ്യാപകർക്ക് പൂർണ തോതിൽ ശമ്പളം ലഭിക്കുവാൻ വേണ്ട സത്വര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും മാനേജേഴ്സ് അസോസിയേഷൻ ചവറ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്കും കുട്ടികൾക്കുള്ള സൗജന്യ യൂണിഫോമിന്റെയും പണം യഥാസമയം നൽകാതിരിക്കുന്നത് പൊതു വിദ്യാഭ്യാസ മേഖലയോടുള്ള സർക്കാരിന്റെ അവഗണനയാണെന്നും മാനേജ്മെന്റ് അസോസിയേഷൻ കുറ്റപ്പെടുത്തി. പുതിയ കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെയും ഖാദർ കമ്മിറ്റിയുടെയും അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുമ്പോൾ തുറന്ന ചർച്ചയ്ക്ക് സർക്കാർ തയ്യാറാകണമെന്ന് കെ പി എസ് എം എ ആവശ്യപ്പെട്ടു. മൈനാഗപ്പള്ളി ശ്രീചിത്തി ര വിലാസം യുപി സ്കൂളിൽ നടന്ന ചവറ ഉപജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കല്ലട ഗിരീഷ്,ഉദ്ഘാടനം ചെയ്തു. ചവറ ഉപജില്ല പ്രസിഡന്റ് രഞ്ജിത്ത് ബാബു അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി വി വി ഉല്ലാസ് രാജ്, സിറിൾ കെ മാത്യു, രാജേന്ദ്രപ്രസാദ്, സദാശിവൻപിള്ള, അബ്ദുൽസലാം, അക്ബർ, ലക്ഷ്മിപ്രിയ, ജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു