ശൂരനാട്. മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ ആനയടി പഴയിടം നരസിംഹ ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. തന്ത്രിമാരായ കീ ഴ്ത്താമരശേരി ജാതവേദര് കേശ വര് ഭട്ടതിരിപ്പാട്, രമേശ് ഭട്ടതിരി പ്പാട്, മേൽശാന്തി ഋഷികേശ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റിയത്.
ഇന്നു വൈകിട്ട് 4.30നു മിഴി തുറക്കൽ ചടങ്ങും ചുമർച്ചിത്ര സമർ പ്പണവും 5നു സാംസ്കാരിക സമ്മേളനവും പുരസ്കാര കൈമാറ്റവും പ്രതിപക്ഷ നേതാ വ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
നരസിംഹ ജ്യോതി പുരസ്‌കാരം ഗാനരചയിതാവും സംവിധായകനും നിർമാതാവുമായ ശ്രീകുമാരൻ തമ്പിക്കു സമർപ്പിക്കും. രാത്രി 8നു സംഗീതസന്ധ്യ.
നാളെ വൈകിട്ട് 5നു താലപ്പൊലി എഴുന്നള്ളത്ത്, 6.45നു ന ത്താഞ്ജലി, 9നു ഇല്യൂഷൻ ഷോ. 23നു വൈകിട്ട് 5നു ചാക്യാർക്കൂത്ത്. 8നു നൃത്തസംഗീത നാടകം, 10.30നു ഗാനമേള.
24നു വൈകിട്ട് 6.45നു നൃത്തസ ന്ധ്യ, 9നു മ്യൂസിക്കൽ നൈറ്റ്.
25നു വൈകിട്ട് 6നു കഥാപ്രസം ഗം, 7.30നു നൃത്തസന്ധ്യ, …
11.30നു ആനയൂട്ട്, രാത്രി 10ന് പള്ളിവേട്ട, 29ന് വൈകിട്ട് 3നു ദേവന്റെ ഗ്രാമ പ്രദക്ഷിണവും കെട്ടുകാഴ്ചയും, 5ന് അറുപതോ ളം ആനകൾ അണിനിരക്കുന്ന
ആനയടി ഗജമേള, 5.30നു പാ ണ്ടിമേളം, 7.30നു കൊടിയിറക്ക്, 8നു ആറാട്ട് എഴുന്നള്ളത്ത്, 9.45 നു ആറാട്ടു വരവ്, 10നു പഞ്ചാരി . മേളം, 1നു നൃത്തനാടകം.