കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭ ചെയര്‍മാനായിരുന്ന സിപിഎമ്മിലെ എസ്.ആര്‍. രമേശ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. മുന്നണി ധാരണ പ്രകാരമാണ് രാജി. രണ്ടു വര്‍ഷം പൂര്‍ത്തിയായി കേരള കോണ്‍ഗ്രസ്സ് (ബി) യിലേ എ ഷാജു രാജിവെച്ച ഒഴിവില്‍ 2023 ജനുവരി 21 നായിരുന്നു സിപിഎമ്മിന്റെ എസ്.ആര്‍. രമേശ് ചെയര്‍മാനായി സ്ഥാനമേറ്റത്. രണ്ടു വര്‍ഷം വീതം കേരള കോണ്‍ഗ്രസ്സ് (ബി), സിപിഎം എന്നിവയ്ക്കും ഒരുവര്‍ഷം സിപിഐക്കുമാണ് ചെയര്‍മാന്‍ സ്ഥാനം. ധാരണ പ്രകാരം സിപിഐയിലെ അഡ്വ. ഉണ്ണികൃഷ്ണമേനോന്‍ ചെയര്‍മാനാകും.