പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മ പെരുന്നാള്‍, മെഡിക്കല്‍ ക്യാംപ് നടത്തി

Advertisement

ശാസ്താംകോട്ട.പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ പത്തൊമ്പതാമത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് ശാസ്താംകോട്ട എംടിഎം മിഷൻ ഹോസ്പിറ്റൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് ഉദ്ഘാടനം നിർവഹിച്ചു ചാപ്പൽ മാനേജർ ഫാ. സാമുവൽ ജോർജ് അധ്യക്ഷത വഹിച്ചു. എം ടി എം എം എം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫാ. എബ്രഹാം എം വർഗീസ്, ട്രഷറർ അനിൽ മത്തായി,ഫാ. മാത്യു വി തോമസ്, ഫാ. ബഹനാൻ കോരുത്, ഹോസ്പിറ്റൽ ബോർഡ് അംഗങ്ങളായ റോയി മുതുപിലാക്കാട്, കെ കെ ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.

നാളെ(22/01/2025)രാവിലെ 7ന് കുർബാനക്ക് നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദീമോസ് കാർമികത്വം വഹിക്കും.

വ്യാഴം (23/01/2025) രാവിലെ 7 ന് കുർബാനക്ക് തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് കാർമികത്വം വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here