കരുനാഗപ്പള്ളി. നിയോജക മണ്ഡലത്തിലെ 7 തദ്ദേശ സ്ഥാപനങ്ങളിലായി 18 റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് 4.17കോടിരൂപ അനുവദിച്ചതായി സി ആർ മഹേഷ് എംഎൽഎ അറിയിച്ചു. കരുനാഗപ്പള്ളി നഗരസഭ ഡിവിഷൻ 14 മാർക്കറ്റ് വള്ളക്കടവ് കോടതി റോഡ്25ലക്ഷം, ഡിവിഷൻ 22ലെ കണ്ണാട്ടും തറ ജംഗ്ഷൻ കോട്ടുത്തറക്കടവ്-15 ലക്ഷം, ഡിവിഷൻ 1ലെ ധർമ്മപുരി മുണ്ട് തറ കാക്കത്തുരുത്ത് ബണ്ട് റോഡ്20 ലക്ഷം, ആലക്കോട് സ്കൂൾ വെട്ടുകുളഞ്ഞിപ്പാലം റോഡ് (വാർഡ് 1) 20ലക്ഷം, നാൽപ്പതിനാഴി കുമ്പഴ റോഡ് (വാർഡ് 10)20 ലക്ഷം, ദാറുൽസലാം മണ്ണാന്തറ റോഡ് (വാർഡ് 8)18ലക്ഷം, ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ കരീത്തറ വാലേത്ത് മുക്ക് വള്ളിക്കാവ് റോഡ് (വാർഡ് 12,13,14)30ലക്ഷം, ഇ താമ്പള്ളി മുക്ക് വെള്ളം ചേരിൽ അമ്പിയിൽ റോഡ് (വാർഡ് 14)30ലക്ഷം, കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ മാളിയേക്കൽ ജംഗ്ഷൻ ഇ എസ് ഐ റോഡ് (വാർഡ്, 15)15ലക്ഷം, പുത്തൻപുര ജംഗ്ഷൻ വാണലിൽ മുക്ക് റോഡ് (വാർഡ് 20)25ലക്ഷം, ആ കുഴിവേലി മുക്ക് തേവലശ്ശേരി പഞ്ചായത്ത് ഓഫീസ് റോഡ് (വാർഡ് 6)30ലക്ഷം, ആലപ്പാട് ഗ്രാമപഞ്ചായത്തിലെ ഗണപതി ക്ഷേത്രം നെഹ്റു സ്മാരകം റോഡ് (വാർഡ് 11)40ലക്ഷം, പാട്ടത്തിൽ ക്ഷേത്രം ജോസ് വില്ല റോഡ് (വാർഡ് 3)15ലക്ഷം, തൊടിയൂർ ഗ്രാമപഞ്ചായത്തിലെ ഓട മുക്ക് കൊറ്റനാക്കാല റോഡ് (വാർഡ് 13)24ലക്ഷം, പേരൂർത്തറ തോണ്ടൻ തറ റോഡ് (വാർഡ് 3)15ലക്ഷം, ഷാപ്പ് മുക്ക് നെടുംപുറത്ത് റോഡ് (വാർഡ് 9)20ലക്ഷം തഴവ ഗ്രാമപഞ്ചായത്തിലെ തൊണ്ട് തറ മുക്ക് കുരിശുംമൂട് (വാർഡ് 1)25 ലക്ഷം, അട്ടക്കുഴി പാടം കൈതവനമുക്ക് റോഡ് (വാർഡ് 18)30ലക്ഷം, എന്നീ റോഡുകൾക്കായിട്ടാണ് 4.17കോടി അനുവദിച്ചത്. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയ സംരംഭിച്ച ബാക്കി 12 റോഡുകൾക്ക് അനുമതി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി സി ആർ മഹേഷ് എം എൽഎ അറിയിച്ചു