ശാസ്താംകോട്ട:ഭരണ തണലിൽ സി.പി.ഐ (എം) നടത്തി കൊണ്ടിരിക്കുന്ന അഴിമതിയുംഭരണതകർച്ചയുംതദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിൽ പ്രതിഫലിച്ച് യു.ഡി.എഫ് കേരളത്തിൽചരിത്രവിജയംനേടുമെന്ന് എ.ഐ.സി.സി സെക്രട്ടറി വി.കെ.അറിവഴകൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ്സ് കുന്നത്തൂർ നിയോജകമണ്ഡലംനേതൃയോഗം ചക്കുവള്ളി സി.എം. ടവറിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാ ഗാന്ധി, ബി.ആർ. അംബേദ്കർ അടക്കമുള്ള ദേശിയ നേതാക്കളെയും സ്വാതന്ത്ര്യ സമരത്തെയുംഭരണഘടനയെയുംഅവഹേളിക്കുന്ന ബി.ജെ.പി, ആർ.എസ്.എസ്, സംഘപരിവാർനയം തുറന്ന്കാട്ടിദേശീയപ്രസ്ഥാനങ്ങളേയും ത്യാഗം ചെയ്തദേശീയനേതാക്കളെയുംചേർത്ത്നിർത്തിസ്മരണകൾ നിലനിർത്തും വിധം ജനുവരി 30 മുതൽ ഒരു മാസകാലം വാർഡ്തലങ്ങളിൽ “മഹാത്മാഗാന്ധി” കുടുംബ സംഗമങ്ങൾ നടത്തുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധുവും അറിയിച്ചു. കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട്അനിൽ അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്,കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ, സെക്രട്ടറി സൈമൺഅലക്സ്, ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ,മിൽമ മുൻ ചെയർമാൻ കല്ലട രമേശ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ തോമസ് വൈദ്യൻ, പി.കെ.രവി , കാഞ്ഞിരവിള അജയകുമാർ,രവി മൈനാഗപ്പള്ളി, പി.നൂർ ദീൻകുട്ടി, കല്ലടഗിരീഷ്, യു.ഡി.എഫ് ചെയർമാൻ ഗോകുലം അനിൽ, ജയശ്രീരമണൻ , സുഹൈൽ അൻസാരി, റിയാസ് പറമ്പിൽ , ജയശ്രീ പവിത്രേശ്വരം,എസ്. ബീന കുമാരി തുടങ്ങിയവർ പ്രസംഗിച്ചു