ശാസ്താംകോട്ട:പതാരത്ത് വീട്ടിൽ നിന്നും സ്വർണം കവർന്ന കേസിൽ അയൽവാസി അറസ്റ്റിൽ.ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് അനിൽ ഭവനത്തിൽ നടരാജനെയാണ് (65) ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തത്.ഇയ്യാളുടെ അയൽവാസി പ്രകാശ് ഭവനത്തിൽ പത്മജയുടെ വീട്ടിലാണ് കവർച്ച നടത്തിയത്.കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 11 ഗ്രാം സ്വർണ്ണാഭരണങ്ങളാണ് കവർന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.