നരസിംഹ ജ്യോതി പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമ്മാനിച്ചു

Advertisement

ആനയടി:ശൂരനാട് വടക്ക് ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ നരസിംഹ ജ്യോതി പുരസ്കാരം ചലച്ചിത്ര സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമ്മാനിച്ചു.ഇതോടനുബന്ധിച്ച് നടന്ന മിഴിതുറക്കൽ ചടങ്ങും ചുവർചിത്ര സമർപ്പണവും ക്ഷേത്രം തന്ത്രി കീഴ്ത്താമരശ്ശേരി രമേശ് ഭട്ടതിരിപ്പാട് നിർവഹിച്ചു.ആനയടി ദേവസ്വം പ്രസിഡൻ്റ് ഡോ.ജി.ചന്ദ്രകുമാർ അധ്യക്ഷത വഹിച്ചു.സിനിമാ താരങ്ങളായ കൊല്ലം തുളസി,ദേവി ചന്ദന,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ പി.കെ ഗോപൻ,ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ശ്രീകുമാർ,എൻ.പങ്കജാക്ഷൻ, സെക്രട്ടറി വിജയൻ കാഞ്ഞിരവിള,ട്രഷറർ ആനയടി ബിനുകുമാർ,വൈസ് പ്രസിഡൻ്റ് ജി.ജയചന്ദ്രൻ,ജോയിൻ്റ് സെക്രട്ടറി ടി.മോഹൻകുമാർ എന്നിവർ പ്രസംഗിച്ചു.

നാളെ രാവിലെ 7.30-ന് ശ്രീഭൂതബലി,വൈകിട്ട് 5ന് ചെണ്ടമേളം,മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ താലപ്പൊലി എഴുന്നള്ളത്ത്.പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരും.ആനയടി അപ്പു ദേവൻ്റെ തിടമ്പേറ്റും.അഞ്ചിന് ഓട്ടൻതുളളൽ,6.45-ന് നൃത്താഞ്ജലി, ഒൻപതിന് മെഗാ മാജിക് ഷോ.വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ചാക്യാർകൂത്ത്,രാത്രി എട്ടിന് നൃത്തനാടകം,10.30-ന് ഗാനമേള.

LEAVE A REPLY

Please enter your comment!
Please enter your name here