കുണ്ടറ : ട്രയിൻ തട്ടി യുവാവ് മരിച്ചു. കേരളപുരം നാട്ടുവാതുക്കൽ വി. ജെ. ഭവനത്തിൽ രാജൻ ആചാരിയുടെ മകൻ വിഷ്ണു രാജ് (30) ആണ് മരണപ്പെട്ടത്. തടിപ്പണിക്കാരനാണ്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെ കേരളപുരത്ത് കൊല്ലത്തു നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ എഗ്മോർ എക്സ്പ്രസ്സ് ഇടിച്ചത്. കുണ്ടറ പൊലീസ് എത്തി നടപടികൾ സ്വീകരിച്ചു. ഭാര്യ : കാർത്തിക, മകൾ : കൃതിക വിഷ്ണു.