കൊട്ടിയം : വഞ്ചിയൂർ വെടിവെപ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സുജിത് ഭാസ്കരനെയാണ് കൊല്ലം കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ജൂലൈ 28 ന് സുജിത്തിന്റെ ഭാര്യ ഷിനിയെ വനിതാ ഡോക്ടർ വെടിവെച്ച് പരിക്കേൽപ്പിച്ചിരുന്നു. വെടിവെയ്പ്പ് കേസിൽ പിടിയിലായപ്പോഴാണ് സുജിത്തിനെതിരെ വനിതാ ഡോക്‌ടർ പീഡന പരാതി നൽകിയത്.
വനിതാ ഡോക്ടറും സുജിത്തും കൊല്ലത്ത് ഒന്നിച്ച് ജോലി ചെയ്തിരുന്നു. ഈ സമയത്തുണ്ടായ അടുപ്പമാണ് വെടിവെപ്പിലേക്ക് നയിച്ചത്. കൊറിയർ നൽകാനെന്ന വ്യാജേനയാണ് വനിതാ ഡോക്‌ടർ സുജിത്തിന്റെ ഭാര്യയെ വീട്ടിലെത്തി എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചത്. സംഭവത്തിൽ വനിതാ ഡോക്ടറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് കസ്റ്റഡിയിലിരിക്കെയാണ് സുജിത്തിനെതിരെ പീഡന പരാതി നൽകിയത്.