കൊല്ലം.സർക്കാർ ജീവനക്കാരുടെ പണിമുടക്കിനോട് അനുബന്ധിച്ച് കൊല്ലം കളക്ട്രേറ്റ് റോഡരികിൽ കെട്ടിയ സമര പന്തൽ പോലീസ് പൊളിച്ചു. റോഡരികിൽ കെട്ടിയ പന്തലാണ് പോലീസ് നിർദ്ദേശത്തെ തുടർന്ന് പൊളിച്ച് നീക്കിയത്
ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടിയെന്ന് പോലീസ് പറഞ്ഞു. അതേസമയം പോലീസിനെതിരെ ജോയിൻ്റ് കൗൺസിൽ രംഗത്ത് വന്നു.
പാർക്കിംഗ് ഏരിയയിലെ വിശ്രമകേന്ദ്രമാണ് പോലീസ് പൊളിച്ചതെന്ന് ജോയിൻ കൗൺസിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഗ്രേഷ്യസ് 24 നോട് പറഞ്ഞു. എന്നാൽ കൊല്ലം ജില്ലാ ട്രഷറിയിൽ ജീവനക്കാർ പണിമുടക്കിൻ്റെ ഭാഗമായില്ല.എല്ലാ ജീവനക്കാരും ജോലിയ്ക്ക് എത്തി
64 പേരിൽ 62 പേരുo ജോലിയ്ക്ക് എത്തി .2 പേർ മുൻകൂട്ടി നൽകിയ ലീവിലാണ്.
കുന്നത്തൂർ താലൂക്കിലെ 84 റവന്യൂ ജീവനക്കാരിൽ ആകെ ജോലിക്ക് ഹാജരായവർ” 10 “
മൂന്ന് വില്ലേജ് ഓഫീസുകളിൽ ഒരാൾ വീതം ഹാജരായി. നാല് വില്ലേജ് ഓഫീസുകൾ തുറന്നിട്ടില്ല
പണിമുടക്ക് വൻ വിജയമാണെന്ന് സമരാനുകൂലികള്‍ അറിയിച്ചു.