ചക്കുവള്ളി:ചക്കുവള്ളി ചിറയ്ക്ക് സമീപമുള്ള പുൽക്കാടുകൾ തീ പിടുത്തത്തിൽ കത്തിനശിച്ചു.ഇന്ന് രാവിലെ 11 ഓടെയാണ് സംഭവം.ചിറയ്ക്ക് സമീപമുള്ള ആശുപത്രിയോട് ചേർന്ന ഭാഗത്താണ് തീപിടുത്തം ഉണ്ടായത്.നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.തുടർന്ന് ശാസ്താംകോട്ട ഫയർഫോഴ്സിൽ വിവരമറിയിച്ചു.സ്ഥലത്തെത്തിയ ഫയർഫോഴ്സിന്റെ നേതൃത്വത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.