ആറ്റിങ്ങല്‍ . കേരള യൂണിവേഴ്‌സിറ്റി വുഷു ചാമ്പ്യന്‍ഷിപ്പില്‍ ശാസ്താംകോട്ട ഡി.ബി കോളേജിനു വേണ്ടി -70 കി.ഗ്രാം കാറ്റഗറിയില്‍ മത്സരിച്ച മൈനാഗപ്പള്ളി എക്‌സ്ട്രീം ഫൈറ്റ് ക്ലബ്ബിലെ ജഗന്‍.എസ്.പിള്ള ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി.
ഒപ്പം ഫെബ്രുവരിയില്‍ ചണ്ഡീഗഡില്‍ നടക്കുന്ന ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി വുഷു ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടുകയും ചെയ്തു.
സര്‍വകലാശാല മത്സരത്തില്‍ ഇതേ കാറ്റഗറിയില്‍ 2023-ല്‍ ബ്രോണ്‍സ് മെഡലും 2024 സില്‍വര്‍ മെഡലും കരസ്ഥമാക്കിയിരുന്നു. ഇഎക്‌സ്എഫ്‌സി ചീഫ് കോച്ച് ജി. ഗോപകുമാറിന്റെ ശിക്ഷണത്തില്‍ കഴിഞ്ഞ 12 വര്‍ഷമായി കരാത്തെ, ബോക്‌സിംഗ്, കിക്ക് ബോക്‌സിങ്,
വുഷു എന്നീ ആയോധനകലകള്‍ പരിശീലിച്ച് വരികയാണ്. ശാസ്താംകോട്ട വേങ്ങ അനന്തപുരിയില്‍ ജയകുമാറിന്റെയും ശ്രീജ കൃഷ്ണന്റെയും മകനാണ്.