ഒന്‍പത് വയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; പ്രതി പിടിയിൽ

Advertisement

കൊല്ലം: അഞ്ചലില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. തേവര്‍തോട്ടം സ്വദേശി മണിക്കുട്ടനെ ആണ് പോലീസ് പിടികൂടിയത്. പോക്‌സോ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. സാധനം വാങ്ങാന്‍ വീട്ടിലെത്തിയ ഒന്‍പതുകാരനെ മണിക്കുട്ടന്‍ ബലമായി പിടിച്ചു കിടത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ഇതിനിടെ മണികുട്ടനില്‍ നിന്ന് രക്ഷപെട്ട് പുറത്തേക്ക് ഓടി പോകാന്‍ ശ്രമിച്ചു. അപ്പോള്‍ പ്രതി കുട്ടിയെ വീടിന്റെ ഹാളിലെ ജനല്‍ കമ്പിയില്‍ തുണികൊണ്ട് കൈകള്‍ കെട്ടിയിട്ട് പീഡിപ്പിച്ചു.
തുടര്‍ന്ന് കെട്ടഴിച്ച് കുട്ടി സ്വയം രക്ഷപ്പെടുകയായിരുന്നു. അതിനു ശേഷം കുട്ടി വീട്ടിലെത്തി രക്ഷാകര്‍ത്താക്കളോട് വിവരം പറഞ്ഞു. മാതാപിതാക്കള്‍ ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here