പണിമുടക്ക് കുന്നത്തൂർ താലൂക്കിൽ പൂർണമായി

Advertisement

ശാസ്താംകോട്ട. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,ശമ്പളപരിഷ്കരണ- ഡി.എ കുടിശിക അനുവദിക്കുക തുടങ്ങിയ
ആവശ്യങ്ങൾ ഉഉന്നയിച്ച് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് നടന്ന പണിമുടക്ക് കുന്നത്തൂർ താലൂക്കിൽ പൂർണമായി .താലൂക്ക് ഓഫീസിലെ 95 ശതമാനം ജീവനക്കാരും പണിമുടക്കത്തിൽ ഏർപ്പെട്ടു. ‘വില്ലേജ് ഓഫീസുകൾ, കൃഷി ഓഫീസുകൾ, സിവിൽ സപ്ലൈസ് ഓഫീസ്, മൃഗസംരക്ഷണ ഓഫീസ്, ലീഗൽ മെട്രോളജി ഓഫിസ് തുടങ്ങിയവ പൂർണമായും അടഞ്ഞുകിടക്കുകയും പഞ്ചായത്ത് ഓഫീസ്, എസ്.ആർ.ഒ , മൈനർ ഇറിഗേഷൻ, ഇ. എസ് . ഐ , ബ്ലോക്ക് ഓഫിസ്, ഐ.സി.ഡി.എസ്, മണ്ണ്സംരക്ഷണം തുടങ്ങിയ ഓഫീസുകളിലെ ജീവനക്കാരും അദ്ധ്യാപകരും സമരത്തിൽ പങ്കെടുത്തു.

പണിമുടക്കിയ ജീവനക്കാർ ശാസ്താംകോട്ട സിവിൽ സ്റ്റേഷനിൽ നിന്നും ആരംഭിച്ച മാർച്ച് ശാസ്താംകോട്ട ടൗണിൽ സമാപിച്ചു.സമാപന യോഗത്തിൽ ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി.ശീധരൻപിള്ള,എ കെ എസ് ടി യു ജില്ലാ പ്രസിഡൻറ് സജികുമാർ കെ ജി ഒ .എഫ് സംസ്ഥാന കമ്മിറ്റി അംഗം ഡോ : സിനിൽകുമാർ സമരസമിതി കൺവീനർ കെ.മനോജ് തുടങ്ങിയവർ സംസാരിച്ചു. ജോയിൻ്റ് കൗൺസിൽ നേതാക്കളായ എ.ഹാരിസ്, രഞ്ജു ‘അർ സൈഫുദ്ദീൻ,ചന്ദ്രശേഖര പിള്ള , രാജേഷ് കുമാർ,,നിയാസ്,ശ്രീകാന്ത് , ശാന്തകുമാരി ,മേഘ കുറുപ്പ്, സാനു, ഗിരീഷ് നല്ലവീട്ടിൽ കെ.ജി.ഓ .എഫ് നേതാക്കളായ ഡോ: ജയകുമാർ, ഡോ : അരുൺ കുമാർ, എ കെ എസ് ടി യു നേതാക്കളായ രതീഷ് സംഗമം, ഷാജു. വൈ, പ്രീത
മുജീബ് ,എൻ.ജെ തുടങ്ങിയവർ നേതൃത്വം നൽകി.

കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും കവർന്നെടുത്ത ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണം: സെറ്റോ.
കഴിഞ്ഞ 9 വർഷക്കാലമായി കേരളത്തിൽ അധികാരത്തിൽ ഇരിക്കുന്ന ഇടതുപക്ഷ സർക്കാർ, സംസ്ഥാന സർക്കാർ ജീവനക്കാരോടും അധ്യാപകരോടും തുടരുന്ന നിഷേധാത്മകമായ സമീപനത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്ന് സംസ്ഥാന വ്യാപകമായി സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കി. ഇതിന്റെ ഭാഗമായി സെറ്റോ കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്താംകോട്ടയിൽ പ്രകടനവും പൊതുസമ്മേളനവും നടന്നു. സെറ്റോ കുന്നത്തൂർ താലൂക്ക് കമ്മിറ്റി ചെയർമാൻ ധനോജ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മധു പുതുമന ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും 65000 കോടി രൂപയുടെ ആനുകൂല്യങ്ങൾ സർക്കാർ പിടിച്ചു വച്ചിരിക്കുകയാണ്. 2019 നടപ്പിലാക്കിയ ശമ്പള പരിഷ്കരണ കുടിശ്ശികയുടെ ഒരു ഗഡു പോലും വിതരണം ചെയ്യുവാൻ സർക്കാർ തയ്യാറായിട്ടില്ല. 19 ശതമാനം ക്ഷാമബത്ത കുടിശ്ശിക ആയി തുടരുകയാണ്. മെഡിസെപ്പ് എന്ന പേരിൽ നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ജീവനക്കാർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും നിലവിൽ നൽകുന്നില്ല. അധ്യാപക മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ നിലനിൽക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ നാളിതുവരെയും സർക്കാരിന് കഴിഞ്ഞിട്ടില്ല. 2002ൽ ശ്രീമാൻ എ കെ ആന്റണി കേരള മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ, ലീവ് സറണ്ടർ താൽക്കാലികമായി മരവിപ്പിച്ച സമയത്ത് ആ ഗവൺമെന്റിന് എതിരെ ശബ്ദമുയർത്തി കൊടിയുടെ നിറം നോക്കാതെ ജീവനക്കാർക്ക് വേണ്ടി സമരം ചെയ്ത പാരമ്പര്യമുള്ള സംഘടനയാണ് കേരള എൻജിഒ അസോസിയേഷനും സെറ്റോ സംഘടനകളും. എന്നാൽ ഇന്ന് ഭരണാനുകൂല സംഘടനയായ കേരള എൻജിഒ യൂണിയൻ ജീവനക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി ഒരു ശബ്ദവും ഉയർത്തുന്നില്ല മാത്രവുമല്ല അവരിന്ന് സർഗോത്സവങ്ങളും കലാകായിക മത്സരങ്ങളിൽ സംഘടിപ്പിച്ചുകൊണ്ടും മുന്നോട്ടു പോകുകയാണ്.. ജീവനക്കാരെ ഒറ്റുകൊടുക്കുന്ന വഞ്ചിക്കുന്ന ഒരു പ്രസ്ഥാനമായി കേരള എൻജിഒ യൂണിയൻ മാറിയതിൽ അദ്ദേഹം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജീവനക്കാരും അധ്യാപകരും ഈ യാഥാർത്ഥ്യം തിരിച്ചറിയുമെന്നും കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നതിന് അവർ കനത്ത വില നൽകേണ്ടിവരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണാനുകൂല സംഘടനയായ ജോയിന്റു കൗൺസിൽ പണിമുടക്കിലേക്ക് വന്നതിനെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു
കേരള എൻജിഒ അസോസിയേഷൻ കൊല്ലം ജില്ലാ സെക്രട്ടറി സരോജൻപിള്ള,ജില്ലാ വൈസ് പ്രസിഡന്റ് ബിനു കോട്ടത്തല, കെ പി എസ് ടി എ കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് അജയകുമാർ എൻജിഒ അസോസിയേഷൻ കുന്നത്തൂർ താലൂക്ക് പ്രസിഡന്റ് ശ്രീ എ. ഷബീർ മുഹമ്മദ് സെക്രട്ടറി രാജീവ്, വൈ ഡി റോബിൻസൺ, മധുസൂദനൻ പിള്ള, തഴവ ഷുക്കൂർ, അഭിനന്ദ്,രാജ് മോഹൻ,ബിജു,എ സി അജയകുമാർ,ബഷീർ കുഞ്ഞ്,അനീഷ് കുമാർ, ലെജു അനിലാൽ വിനോദ് ബിജേഷ് സുദിന ജോബിൻ ജോസ്, രാജീവ്,വിജയകുമാർ ഷിബു ബേബി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here