ശാസ്താംകോട്ട. കുന്നത്തൂർ താലൂക്കിൽ നടന്ന സർക്കാർ ജീവനക്കാരുടെ അധ്യാപകരുടെയും പണിമുടക്കിൽ ഭൂരിഭാഗം ജീവനക്കാരും പങ്കെടുത്തില്ലെന്ന അവകാശവാദവുമായി എന്‍ജിഒ യൂണിയന്‍. താലൂക്കിൽ ആകെയുള്ള 949 ജീവനക്കാരിൽ 186 പേരാണ് പണിമുടക്കിയത് എന്ന് യൂണിയന്‍ നേതാക്കള്‍ പറയുന്നു. കോൺഗ്രസ് അനുകൂല സംഘടനയായ NGO അസോസിയേഷനും ജോയിൻ കൗൺസിലും സംയുക്തമായി ആയിരുന്നു പണിമുടക്ക്. പണിമുടക്ക് തള്ളിക്കളഞ്ഞ ജീവനക്കാർക്ക് അഭിവാദ്യം അർപ്പിച്ച് NGO യൂണിയൻ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ പ്രകടനവും യോഗവും നടത്തി. പൊലീസിന്‍റെ കണക്കുകളും ഇതിന് തെളിവായി നേതാക്കള്‍ ഗ്രൂപ്പുകളിലും വേദികളിലും പ്രചരിപ്പിക്കുന്നുണ്ട്.