സർക്കാർ -കൊള്ള അവസാനിപ്പിക്കണം പി രാജേന്ദ്രപ്രസാദ്

Advertisement

കൊല്ലം. സംസ്ഥാന ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ആനുകൂല്യങ്ങൾ നൽകേണ്ട 65000 കോടി രൂപ സർക്കാർ കൊള്ളയടിച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് പി.രാജേന്ദ്രപ്രസാദ് അഭിപ്രായപ്പെട്ടു. സംസ്ഥാന ജീവനക്കാരുടെ 7 ഗഡു ക്ഷാമബത്ത അനുവദിക്കുക , ശമ്പള പരിഷ്കരണ കുടിശ്ശിക  അനുവദിക്കുക, പന്ത്രണ്ടാം ശമ്പ കമ്മീഷനെ നിയമിച്ച് മുൻകാല പ്രാബല്യം അനുവദിക്കുക, പങ്കാളിത്വ പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം പാലിക്കുക. മെഡിസിപ്പ് സർക്കാർ വിഹിതം ഉറപ്പാക്കി ഒ പി ചികിൽസ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്  സെറ്റോയുടെ നേതൃത്വത്തിൽ നടന്ന പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്കും അദ്ധ്യാപകർക്കും അഭിവാദ്യം അർപ്പിച്ച് കൊണ്ട് നടത്തിയ പ്രകടനത്തിന് ശേഷമുള്ള യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സെറ്റോ ജില്ലാ ചെയർമാൻ അർത്തിയിൽ സമീറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, കെ.പി എസ്.റ്റി.എ സംസ്ഥാന സെക്രട്ടറി ജയചന്ദ്രൻ പിള്ള , എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് .സി .അനിൽബാബു , കെ.പി.എസ്.റ്റി.എ ജില്ലാ പ്രസിഡൻറ് പരവൂർ സജീബ്, സി.എസ്.അനിൽ,ബി.എസ് ശാന്തകുമാർ വൈ .കിരൺകുമാർ, ശ്രീരങ്കം ജയകുമാർ, എ ഷാജി, എസ്.ഉല്ലാസ്, ജോൺസൺ കുറിവേലിൽ, റ്റി.ഹരീഷ് ഫിറോസ് വാളത്തുംങ്കൽ, എം.സതീഷ് കുമാർ, കല്ലട ഗിരീഷ് ,ബി.അനിൽകുമാർ ,എൽ .ജയകുമാർ  ,ജിൻസി വൈറോണിക്ക , സൈജു അലി, ബി.ലുബിന, പൗളിൻ ജോർജ്ജ്, ജെ.ശുഭ ,എം.മനോജ്, എം.ആർ.ദിലീപ്, ജി.ബിജിമോൻ, വിനോദ് പിച്ചിനാട്, മുജീബ്, പ്രിൻസിറീനാ തോമസ് തുടങ്ങിയവർ സംസാരിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here