പുനലൂര്‍: പുനലൂരില്‍ അരി വ്യാപാരിയെ കല്ലടയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോമളംകുന്ന് ഷഹനാ മന്‍സിലില്‍ അഹമ്മദ് കബീറി (51) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 10-ഓടെ ഇരുചക്ര വാഹനത്തിലെത്തിയ കബീര്‍ വാഹനം റോഡരികില്‍ വച്ച ശേഷം തൂക്കുപാലത്തിനു സമീപം കല്ലടയാറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
പിന്നീട് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ഒരു മണിക്കൂറിലധികം നടത്തിയ തിരച്ചിലില്‍ മൃതദേഹം മൂര്‍ത്തിക്കാവിനു സമീപം നിന്ന് കണ്ടെത്തി. സലീനയാണ് ഭാര്യ.