ശാസ്താംകോട്ട. കെഎസ്എം ഡിബി കോളേജിലെ മാത്തമാറ്റിക്സ് ഡിപ്പാർട്മെന്റിന്റെ SERB പ്രൊജക്റ്റ് ഫണ്ടിങ്ങിൽ നിർമ്മിച്ച ക്ലൈമറ്റ് റിസേർച് ലാബിന്റെ ഔപചാരികമായ ഉത്ഘാടനം പ്രിൻസിപ്പൽ ഡോ പ്രകാശ് നിർവഹിച്ചു. ഉത്ഘാടനത്തിനു ശേഷം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി CSIR കൊച്ചിയിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ് ഡോ. മുരളീധരൻ കാലാവസ്ഥ വ്യതിയാനത്തിൽ സമുദ്രങ്ങൾക്കുള്ള പങ്ക് എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. മാത്തമാറ്റിക്സ് വിഭാഗം മേധാവി ഡോ.സവിത എംടി , കേരളം യൂണിവേഴ്സിറ്റി സെനറ് മെമ്പർ ഡോ. അജേഷ് എസ് ആർ, ഐ ക്യു എ സി കൺവീനർ ഡോ . രാധിക നാഥ് , റിസേർച് കമ്മറ്റി കൺവീനർ ഡോ അജയൻ ടി, ഓഫീസ് സൂപ്രണ്ട് ശ്രീമതി ശ്രീജ എന്നിവർ ആശസകൾ നേർന്നു.