ശാസ്താംകോട്ട:ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതി രൂപീകരണവമായി ബന്ധപ്പെട്ട് നടന്ന ബ്ലോക്ക് തല ഗ്രാമസഭാ യോഗം പ്രസിഡന്റ് ആർ.സുന്ദർശൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.പുഷ്പകുമാരി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ.സി.ഉണ്ണികൃഷ്ണൻ,എസ്.ശ്രീകുമാർ,ബിനു മംഗലത്ത്,വർഗീസ് തരകൻ,കെ.വത്സലകുമാരി,ആർ.ഗീത,
ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ,ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.രതീഷ്,എസ്.ഷീജ,ക കെ.സനിൽകുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.പങ്കജാക്ഷൻ,തുണ്ടിൽ നൗഷാദ്,ലത രവി,പി.ഗീതാകുമാരി,രാജി.ആർ,രാജി രാമചന്ദ്രൻ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശങ്കർ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ചന്ദ്രബാബു, എന്നിവർ സംസാരിച്ചു.തുടർന്ന് വർക്കിംഗ് ഗ്രൂപ്പ് നിർദ്ദേശങ്ങൾ ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിൽ ഗ്രൂപ്പ് ചർച്ചയ്ക്ക് വിധേയമാക്കി നിർദ്ദേശങ്ങൾ ഗ്രാമസഭയിൽ അവതരിപ്പിച്ചുഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,നിർവഹണ ഉദ്യോഗസ്ഥർ,ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.