ശാസ്താംകോട്ട:കെഐപി കനാൽ വൃത്തിയാക്കാനുള്ള നീക്കം നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു.ചക്കുവള്ളി കൊച്ചുതെരുവ് ജംഗ്ഷന് സമീപമാണ് സംഭവം.കനാൽ വൃത്തിയാക്കുന്നതിലെ അശാസ്ത്രീയത ചോദ്യം ചെയ്താണ് നാട്ടുകാർ രംഗത്തെത്തിയത്.ഈ ഭാഗങ്ങളിൽ കനാലിന് ആഴക്കൂടുതലും,കാൽനടയാത്ര പോലും ദുഷ്കരമായി കാടും വളർന്നു കിടക്കുകയാണ്.കനാലിന്റെ അടിഭാഗം മാത്രം വൃത്തിയാക്കാനാണ് അധികൃതരുടെ നേതൃത്വത്തിൽ തൊഴിലാളികൾ എത്തിയത്. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.തുടർന്ന് നാട്ടുകാരുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ ഉയർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചു അധികൃതർ മടങ്ങി. ഇതിനുശേഷം വള്ളിത്തുണ്ട് ഭാഗത്ത് പ്രവർത്തനം പുനരാരംഭിക്കാൻ ശ്രമിച്ചെങ്കിലും ഇവിടെയും നാട്ടുകാർ ഇടപെട്ട് തടഞ്ഞു.
മുന്‍കാലങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കാര്യക്ഷമമായി ഈ ജോലി ചെയ്തിരുന്നു. കരാറുകാര്‍ക്കുവേണ്ടി ഈ സംവിധാനം അട്ടിമറിക്കുകയായിരുന്നു. ഇപ്പോള്‍ വൃത്തിയില്ലാതെയും ഉത്തരവാദിത്തമില്ലാതെയും ആണ് കനാല്‍ ക്ളീനിംങ്. അതോടെ ചവര്‍കയറി സൈഫണുകള്‍ അടയുന്നതും കനാലുകള്‍ ഒഴുക്കു തടസപ്പെടുന്നതും പതിവായി.