കുണ്ടറ. വെള്ളിമൺ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മരുന്ന് മാറി നൽകിയെന്ന് ആരോപണം.മരുന്നു മാറി കഴിച്ച വയോധിക തലചുറ്റി വീണു.സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു.
കൊല്ലം കുണ്ടറ വെള്ളിമൺ സ്വദേശിയായ സുകേശിനിയമ്മയ്ക്കാണ് മരുന്ന് മാറി നൽകിയത്. ഇക്കഴിഞ്ഞദിവസം സുകേശിനിയമ്മ ജീവിതശൈലി രോഗങ്ങൾക്ക് ഉള്ള മരുന്ന് വാങ്ങാൻ എത്തിയത്. ഈ സമയം ഇവിടുത്തെ ഫാർമസിസ്റ്റ് ഡ്യൂട്ടിയിൽ ഇല്ലായിരുന്നു.പകരം ഇവിടെയുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനാണ് സുകേഷിനിയമ്മയ്ക്ക് മരുന്ന് കൊടുത്തത്.
മാനസികസ്ഥ്യം പ്രകടിപ്പിക്കുന്നവർക്ക് നൽകുന്ന താൽക്കാലിക മരുന്നാണ് സുകേശിനിയമ്മയ്ക്ക് നൽകിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
മരുന്ന് കഴിച്ചതോടെ സുകേശിനിയമ്മ തലചുറ്റി വീഴുകയായിരുന്നു.പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ലോക്കറിൽ മാത്രം സൂക്ഷിക്കുന്ന മരുന്ന് എങ്ങനെ സുകേശിനി അമ്മയ്ക്ക് നൽകിയെന്നതിൽ അടക്കമുള്ള കാര്യങ്ങളിൽ അന്വേഷണo നടത്തുമെന്ന് മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.സംഭവത്തിൽ ആരോഗ്യമന്ത്രിക്കും,ജില്ലാ മെഡിക്കൽ ഓഫീസർക്കും പോലീസിനും ബിജെപി പ്രവർത്തകർ പരാതി നൽകി