കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ കാലാവസ്ഥാ പ്രതിസന്ധിയും അവബോധവും എന്ന വിഷയത്തിൽ സിംപോസിയം

Advertisement

ശാസ്താംകോട്ട .കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ കാലാവസ്ഥാ പ്രതിസന്ധിയും അവബോധവും എന്ന വിഷയത്തിൽ ഇന്റർനാഷണൽ മൾട്ടിഡിസിപ്ലിനറി സിംപോസിയം

             കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ‘ബോധി ‘ ഇന്റർനാഷണൽ മൾട്ടിഡിസിപ്ലിനറി സിംപോസിയം സംഘടിപ്പിക്കുന്നു. ‘ക്ലൈമറ്റ് ക്രൈസിസ്  ആന്റ് കോൺഷ്യസ്നസ് ‘ എന്ന വിഷയത്തിൽ നടത്തുന്ന സിംപോസിയം ജനുവരി 28 ചൊവ്വാഴ്ച, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ.(ഡോ.) സി ടി അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും.
                   കോളേജിലെ ഇന്റേണൽ ക്വാളിറ്റി അഷ്വാൻസ്  സെല്ലിന്റെ ആഭിമുഖ്യത്തിൽ പതിനേഴ് ഡിപ്പാർട്ടുമെന്റുകളുടെ സഹകരണത്തോടെ നടത്തുന്ന ഇന്റർനാഷണൽ സിംപോസിയം നാലു ദിവസം നീണ്ടു നില്ക്കും. തായ്ലാന്റ് ഷിനവത്ര യൂണിവേഴ്സിറ്റി, വെറ്റ്ലാന്റ്സ് ഇന്റർനാഷണൽ സൗത്ത് ഏഷ്യ, ഐ .ആർ . ഇ. എൽ. എന്നിവർ മുഖ്യപങ്കാളികളാകും. ശാസ്താംകോട്ട തടാകത്തിന്റെ പരിസ്ഥിതി പ്രാധാന്യവും കാലാവസ്ഥാ വ്യതിയാനവും മുഖ്യ ചർച്ചാ വിഷയമായിരിക്കും. ശ്രീലങ്കയിലെ CLEON Academy of Speech, Drama and Leadership ൽ നിന്നും Ms. Panthea Goonethillake, മലേഷ്യയിലെ INTI InternationI University യിലെ ഡോ. പ്രിയദർശിനി മുത്തു കൃഷ്ണൻ, State Wetland Authority Member Secretary Mr. Suneel Pamidi IFS , ശ്രീ. മുരളി തുമ്മാരുകുടി തുടങ്ങിയ പ്രമുഖർ സിംപോസിയത്തിൽ പങ്കെടുക്കും. ജനുവരി 31 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ബഹു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം, അഡ്വ. എ. അജികുമാർ , കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ. (ഡോ.) കെ എസ് അനിൽകുമാർ, തായ്ലാന്റ് ഷിനവത്ര യൂണിവേഴ്സിറ്റി ഇന്റർനാഷണൽ അഫേഴ്സ് മാനേജർ Ms. Julie Simon Macariola, Mr. Carl Ivan Acariola എന്നിവർ മുഖ്യാതിഥികളായെത്തും. വിവിധ വിഷയങ്ങളിലായി എഴുപതോളം പ്രബന്ധങ്ങൾ സിംപോസിയത്തിൽ അവതരിപ്പിക്കപ്പെടും. വിവിധ മേഖലകളിലുള്ള ഇരുന്നൂറോളം പേർ ഇന്റർനാഷണൽ സിംപോസിയത്തിന്റെ ഭാഗമാകും.