ശാസ്താംകോട്ട:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിലെ
താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന 31 സ്വയം സഹായ സംഘങ്ങൾക്കായി മൂന്നരകോടി രൂപയുടെ ലിങ്കേജ് വായ്പ വിതരണം ചെയ്തു.താലൂക്ക് യൂണിയൻ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് വി.ആർ.കെ.ബാബു വിതരണോദ്ഘാടനം നിർവഹിച്ചു.ധനലക്ഷ്മി ബാങ്ക് മാനേജർ അനൂപ് നായർ,യൂണിയൻ ഭരണസമിതി അംഗങ്ങൾ,എംഎസ്എസ്എസ് മേഖലാ കോർഡിനേറ്റേഴ്സ്,കരയോഗ വനിതാ സമാജ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.താലൂക്ക് യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ സ്വാഗതവും എംഎസ്എസ്എസ് ട്രഷറർ സി.സുരേന്ദ്രൻപിള്ള നന്ദിയും പറഞ്ഞു.