ഹയർ സെക്കൻഡറി വിഭാഗം പരീക്ഷകൾ വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതകാരണം താളം തെറ്റിയെന്ന് എൻടിയു

Advertisement

കൊല്ലം :കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിൽ കാര്യക്ഷമമായി  നടന്നുവന്ന ഹയർ സെക്കൻഡറി വിഭാഗം പരീക്ഷകൾ വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതകാരണം താളം തെറ്റിയിരിക്കുകയാണെന്ന് എൻടിയുകൊല്ലംജില്ലാ സമിതി .
            പിണറായി സർക്കാർ അധികാരത്തിലേറിയ കാലം മുതൽക്കുതന്നെ പ്രതിസന്ധികളിലൂടെയാണ് ഹയർ സെക്കൻഡറി വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥി സമൂഹവും കടന്നു പോകുന്നത്.

മൂന്ന് ലക്ഷത്തിനു മുകളിൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്ന ഹയർ സെക്കൻഡറിയുടെ പരീക്ഷ നടത്തിപ്പിന് ആവശ്യമായ ഫണ്ടില്ലെന്ന് വിചിത്ര വാദവുമായി ഈ വർഷവും വിദ്യാഭ്യാസ മന്ത്രി നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ് .

പരീക്ഷക്ക് ആവശ്യമായ ഫണ്ട് നേരത്തെ അനുവദിക്കാത്തത് കാരണം പരീക്ഷാ തയ്യാറെടുപ്പുകൾ മന്ദഗതിയിലാണ് .
       കഴിഞ്ഞവർഷം നടത്തിയ പരീക്ഷയുടെ ചെലവുകൾക്ക് ആവശ്യമായ തുക സ്കൂളുകളുടെ പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പൊതു ഫണ്ടുകൾ ഉപയോഗിച്ചാണ് നടത്തിയിരുന്നത് അതേപോലെതന്നെ ഈ വർഷവും പൊതു ചിലവുകൾക്കായി സൂക്ഷിച്ച തുക പിൻവലിച്ച് പരീക്ഷ നടത്തണമെന്നാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
കഴിഞ്ഞവർഷത്തെ പരീക്ഷയുടെ ഫണ്ട് ഇതുവരെ അനുവദിച്ചിട്ടില്ല.

ഇക്കഴിഞ്ഞ സേ പരീക്ഷയുടെ ചിലവുകൾ പൂർണമായും വഹിച്ചത് സ്ഥാപന മേധാവികളാണ്. ഇതുവരെ ഈ ഇനത്തിൽ ചില്ലി കാശ് പോലും സർക്കാർ അനുവദിച്ചിട്ടില്ല.

     പ്ലസ് വൺ വിദ്യാർഥികളോട് 240 രൂപയും പ്ലസ് ടു വിദ്യാർത്ഥികളിൽ നിന്ന് 270 രൂപയുമാണ് യഥാക്രമത്തിൽ പരീക്ഷാഫീസായി ഈടാക്കുന്നത്. ഇമ്പ്രൂവ്മെന്റിന് ഒരു വിഷയത്തിന് 175 രൂപയും 40 രൂപ സർട്ടിഫിക്കറ്റിനും കംപാർട്ട്മെൻ്റലായിപരീക്ഷ എഴുതുന്നവർക്ക് 225 രൂപയും 40 രൂപ സർട്ടിഫിക്കറ്റിനായും വാങ്ങുന്നുണ്ട്.

ഇത്തരത്തിൽ ഈ കുട്ടികളിൽ നിന്ന് പിരിച്ചെടുക്കുന്ന ഭീമമായ തുക എവിടെപ്പോയി എന്ന ചോദ്യത്തിന് മന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.

പരീക്ഷകൾക്കായി പിരിച്ചെടുത്ത തുക മറ്റ് ആവശ്യങ്ങൾക്ക് ചെലവഴിച്ച് യഥാസമയം പരീക്ഷാ നടത്തിപ്പിന് അർഹമായ ഫണ്ട് അനുവദിക്കാത്തത് പ്രതിഷേധാർഹമാണ്.     
      

ഇടതുപക്ഷ അധ്യാപക സംഘടനകൾക്ക് കാര്യമായ സ്വാധീനമില്ലാത്ത ഹയർ സെക്കൻഡറി മേഖലയിൽ സ്വാധീനമുറപ്പിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇത്തരം നടപടികൾക്ക് പിന്നിൽ.
അടിക്കടിയുണ്ടാകുന്ന ക്വസ്റ്റ്യൻ പേപ്പർ ചോർച്ചയും ചോദ്യപേപ്പർ വിതരണത്തിലെ അപാകതകളും പരീക്ഷയുടെ താളം തെറ്റിക്കുന്ന നടപടികളാണ്.അധ്യാപകർക്ക് നേരെ അടിക്കടി ഉണ്ടാകുന്ന ആക്രമണങ്ങൾ ഇടതു വിദ്യാർഥി സംഘടനകൾ കലാലയങ്ങളിൽ സൃഷ്ടിച്ച അരാജകത്വത്തിൻ്റെ തുടർച്ചയാണ് ഇത്തരത്തിലുള്ള കലുഷിതമായ ഒരു അന്തരീക്ഷത്തിലാണ് പരീക്ഷകൾ നടക്കുന്നത് .
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിൽ ഈ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണന്ന്
ഇതോടെ വ്യക്തമായിക്കഴിഞ്ഞു.
വിദ്യാഭ്യാസ വകുപ്പും , സർക്കാരും , ഇത്തരം പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെട്ട് പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ  ശക്തമായ സമരപരിപാടികളുമായി ദേശീയ അധ്യാപക പരിഷത്ത് മുന്നോട്ട് പോകുമെന്ന് ജില്ലാസമിതി അറിയിച്ചു. ജില്ലാപ്രസിഡൻ്റ്
  എസ്. കെ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. റ്റി.ജെ ഹരികുമാർ,ആർ. ജയകൃഷ്ണൻ, ആർ. ഹരികൃഷ്ണൻ, ധനലക്ഷ്മി വിരിയര്‍ അഴകത്ത് , എ . അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here