ശാസ്താംകോട്ട:പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 19-മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ പ്രാർത്ഥനായോഗം, സുവിശേഷ സംഘം,മർത്തമറിയം വനിതാ സമാജം എന്നിവയുടെ നേതൃത്വത്തിൽ നടന്ന ധ്യാനം മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു.ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് അധ്യക്ഷത വഹിച്ചു.മുൻ വൈദീക സെമിനാരി പ്രിൻസിപ്പാൾ ഫാ. ഡോ. ജേക്കബ് കുര്യൻ ധ്യാനം നയിച്ചു.കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ്,ചാപ്പൽ മാനേജർ സാമുവൽ ജോർജ്,ഫാ.ജിജു ജോൺ വയലിറക്കത്ത്,
കോറെപ്പിസ്കോപ്പമാരായ എം.എം വൈദ്യൻ, ബാബു ജോർജ്,സി.ഡാനിയേൽ റമ്പാൻ,ഫാ.ഇ.പി വർഗീസ് ഇടവന,ഫാ.കെ.തോമസുകുട്ടി,
ഫാ.തോമസ് മാത്യു, ഫാ.കെ.ജി അലക്സാണ്ടർ, ഫാ. എൈപ്പ് നൈനാൻ, ഫാ. പി തോമസ്,ഫാ. വൈ തോമസ്, ഫാ. എബ്രഹാം എം വർഗീസ്, ഫാ. ജോസ് എം ഡാനിയേൽ, ഫാ.ജോസഫ് സാമുവൽ, ഫാ. എബ്രഹാം വർഗീസ്, ഫാ. ജയിംസ് നല്ലില, ഫാ. തോമസ് ഡാനിയേൽ, ഫാ.ഡാനിയൽ ജോർജ്, ഫാ.ജോൺ സ്ലീബ, ഫാ.മാത്യു പി ജോർജ്, ഫാ. ബഹനാൻ കോരുത്, ഫാ.ഗീവർഗീസ് ഫിലിപ്പ്, പ്രാർത്ഥനയോഗം ഭദ്രാസന സെക്രട്ടറി പുന്നൂസ് എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.ശനിയാഴ്ച രാവിലെ
7ന് കുർബ്ബാന അടൂർ – കടമ്പനാട് ഭദ്രാസനാധിപൻ ഡോ.സഖറിയാസ് മാർ അപ്രേം കാർമികത്വം വഹിക്കും.10.30ന് ഡോ.ജോസഫ് മാർ ദിവന്നാസിയോസിന്റെ അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ
ഉദ്ഘാടനം ചെയ്യും.ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ്, വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ എന്നിവർ പ്രഭാഷണം നടത്തും.ഞായറാഴ്ച്ച രാവിലെ
7ന് കുർബ്ബാന.കൊൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് കാർമികത്വം വഹിക്കും.പകൽ 2ന് പൊതു പരീക്ഷകളിൽ മികച്ച വിജയം നേടിയവരും, കലാകായിക
രംഗങ്ങളിൽ മികവ് തെളിയിച്ചവരും, വിവിധ അവാർഡ് ജേതാക്കളുമായ സഭാംഗങ്ങളെ അനുമോദിക്കുന്നതിനായി മലങ്കര ഓർത്തഡോക്സ് സഭ സംഘടിപ്പിക്കുന്ന മെറിറ്റ് ഈവനിംഗ് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്ത് അവാർഡുകൾ വിതരണം ചെയ്യും.കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് അദ്ധ്യക്ഷത വഹിക്കും.മാധ്യമ പ്രവർത്തക നിഷ പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തും.വൈകിട്ട് 4ന് തീർഥാടകർക്ക്
സ്വീകരണം,6.45ന് വൈദിക ട്രസ്റ്റി ഫാ.തോമസ് വർഗീസ്
അമയിൽ അനുസ്മരണ സന്ദേശം നൽകും.7.30നു പ്രദക്ഷിണം.27ന് രാവിലെ 8ന് പരിശുദ്ധ
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന,ശ്ലൈഹീക വാഴ്വ്വ്,തുടർന്ന് നേർച്ച വിളമ്പ്,കൊടിയിറക്ക്
എന്നിവയോടെ പെരുന്നാൾ
സമാപിക്കും.