ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിൽ ഭക്തജനത്തിരക്കേറി

Advertisement

ആനയടി:തിരുവുത്സവം നടക്കുന്ന ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിൽ ഭക്തജനത്തിരക്കേറി.ദിവസവും ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി എത്തുന്നത്. കൊല്ലം,ആലപ്പുഴ,
പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ഭക്തരാണ് ഏറെയും.വിശേഷാൽ പൂജകളിലും ചടങ്ങുകളിലും പങ്കെടുത്ത ശേഷമാണ് ഭക്തരിൽ മിക്കവരും മടങ്ങുന്നത്.ക്ഷേത്രത്തിൽ എത്തുന്ന എല്ലാവർക്കും പരാതികൾക്ക് ഇടവരാത്ത തരത്തിലുള്ള ക്രമീകരണങ്ങളാണ് ആനയടി ദേവസ്വം ഭരണസമിതി ഒരുക്കിയിട്ടുള്ളത്.ഉത്സവത്തിൻ്റെ ഭാഗമായി രാത്രികാലങ്ങളിൽ നടക്കുന്ന കലാപരിപാടികൾ ആസ്വദിക്കുന്നതിനും വലിയ പുരുഷാരമാണ് എത്തിച്ചേരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here