മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ മികച്ച വ്യക്തിത്വത്തിൻ്റെ ഉടമ, മന്ത്രി കെ എൻ ബാലഗോപാൽ

Advertisement

ശാസ്താംകോട്ട:പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ മികച്ച വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു.മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 19 -മത് ഓർമ്മപെരുന്നാളിനോട് അനുബന്ധിച്ച് ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടന്ന അനുസ്മരണ സമ്മേളനം
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരുടെ ഇടയിലേക്ക് എത്തിക്കുവാൻ ബാവാക്ക് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് അധ്യക്ഷത വഹിച്ചു.വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ അനുസ്മരണ പ്രഭാഷണവും ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് അനുഗ്രഹ പ്രഭാഷണവും നടത്തി.കൊടിക്കുന്നിൽ സുരേഷ് എം.പി,അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,ചാപ്പൽ മാനേജർ സാമുവേൽ ജോർജ്,ഫാ.തോമസ് വർഗീസ് ചാവടിയിൽ എന്നിവർ പ്രസംഗിച്ചു.തുടർന്ന് വിജയിക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.ഞായറാഴ്ച രാവിലെ 7 ന് കുർബ്ബാന
കൊൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് കാർമികത്വം വഹിക്കും.2ന് പൊതു പരീക്ഷകളിൽ മികച്ച വിജയം നേടിയവരും, കലാകായിക
രംഗങ്ങളിൽ മികവ് തെളിയിച്ചവരും, വിവിധ അവാർഡ് ജേതാക്കളുമായ സഭാംഗങ്ങളെ അനുമോദിക്കുന്നതിനായി മലങ്കര ഓർത്തഡോക്സ് സഭ സംഘടിപ്പിക്കുന്ന മെറിറ്റ് ഈവനിംഗ് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്ത് അവാർഡുകൾ വിതരണം ചെയ്യും.കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് അദ്ധ്യക്ഷത വഹിക്കുംമാധ്യമ പ്രവർത്തക നിഷ പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തും.വൈകിട്ട് 4ന് തീർഥാടകർക്ക് സ്വീകരണം, 6.45ന് വൈദിക ട്രസ്റ്റി ഫാ.തോമസ് വർഗീസ്
അമയിൽ അനുസ്മരണ സന്ദേശം നൽകും. 7.30നു പ്രദക്ഷിണം.

LEAVE A REPLY

Please enter your comment!
Please enter your name here