ശാസ്താംകോട്ട : ചരിത്രപ്രസിദ്ധമായ പോരുവഴി മയ്യത്തുംകര ഉറൂസ് കൊടിയേറി.നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ തക്ബീർ ധ്വനികളുടെയും,മദഹ് ഗാനങ്ങളുടെയും അന്തരീക്ഷത്തിൽ ദർഗാ ശരീഫിലാണ് കൊടിയേറ്റ് നടന്നത്.ഉറൂസ് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.പോരുവഴി ഷാഫി,ഹനഫി ജമാഅത്തുകൾ സംയുക്തമായി ആതിഥ്യമരുളുന്ന ഉറൂസിന് നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുണ്ട്.ആട്,കോഴി,പട്ട്,
ചന്ദനത്തിരി എന്നിവ വിശ്വാസികൾ നേർച്ചയായി ദർഗയിൽ അർപ്പിക്കും.ഫെബ്രുവരി 3,4.തീയതികളിലാണ് ഉറൂസ്.ഉറൂസിൻ്റെ ഭാഗമായി ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന വ്യാപാര – വാണിജ്യമേള പ്രധാന ആകർഷണമാണ്