മൈനാഗപ്പള്ളി:പഞ്ചായത്തിലെ വെട്ടിക്കാട്ട് കിഴക്കേ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കരിങ്ങോട്ട് തറയിൽ കിഴക്ക് ഭാഗത്തു നടന്ന കൊയ്ത്തുത്സവം നാടിൻ്റെ ഉത്സവമായി.മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സമിതി ചെയർമാൻ സജിമോൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം രാജി രാമചന്ദ്രൻ,പഞ്ചായത്ത് അംഗങ്ങളായ ഷാജി ചിറക്കുമേൽ,രജനി സുനിൽ,ലാലിബാബു,കൃഷി ഓഫീസർ അശ്വതി,അസിസ്റ്റന്റ് കൃഷി ഓഫീസർ സജിത്ത്,പാടശേഖര സമിതി അംഗങ്ങളായ ഭദ്രൻപിള്ള,ഗോപി,വിജൻപിള്ള,അനിൽ,ബാലകൃഷ്ണൻ,രവീന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.കോവൂർ മോഹൻ സ്വാഗതവും പി.രാജൻ നന്ദിയും പറഞ്ഞു.