കുന്നത്തൂർ സ്വദേശിയായ സൈനികന് മരണാനന്തര ബഹുമതിയായി ‘ശൗര്യചക്ര’

Advertisement

കുന്നത്തൂർ:ജമ്മു കാശ്മീരിൽ ജോലിക്കിടെ അപകടത്തിൽ വീരമൃത്യു വരിച്ച കുന്നത്തൂർ സ്വദേശിയായ സൈനികന് മരണാനന്തര ബഹുമതിയായി കേന്ദ്ര ഗവൺമെൻ്റിൻ്റെ ‘ശൗര്യചക്ര’.കുന്നത്തൂർ മാനാമ്പുഴ കോളാറ്റ് വീട്ടിൽ (ഗായത്രി) വിജയൻ കുട്ടിയാണ്(48) ശൗര്യചക്രയ്ക്ക് അർഹനായത്.2024 ജൂണിലാണ് ബുൾഡോസർ മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.28 വർഷമായി സൈനിക സേവനം അനുഷ്ഠിക്കുകയായിരുന്നു വിജയൻകുട്ടി.കാശ്മീരിലെ റിയാസി – അർനാസ്– മഹോർ റോഡിലെ ഖർഡ് പാലത്തിൽ വച്ച് വിജയൻ കുട്ടി ഓടിച്ചിരുന്ന സൈന്യത്തിന്റെ ബുൾഡോസർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ താഴ്ചയിലേക്കു മറിഞ്ഞാണ് വീരമൃത്യു വരിച്ചത്.ഭാര്യ:നിഷ.മക്കൾ:രമ്യ വിജയൻ,ഭവ്യ വിജയൻ.വിജയൻ കുട്ടി ഉൾപ്പെടെ 14 പേരാണ് ശൗര്യചക്രയ്ക്ക് അർഹരായത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here