ആനയടി:തിരുവുത്സവം നടക്കുന്ന ആനയടി പഴയിടം ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ ഉത്സവബലിയും ഉത്സവബലി സദ്യയും എതിരേല്പും ഇന്ന് നടക്കും.രാവിലെ 11 മുതൽ നടക്കുന്ന ഉത്സവബലിക്ക് ബ്രഹ്മശ്രീ കീഴ്ത്താമരശേരി രമേശ് ഭട്ടതിരിപ്പാട് കാർമികത്വം വഹിക്കും.ഉച്ചയ്ക്ക് 1 മുതൽ കൊടിയേറ്റ് സദ്യ.വൈകിട്ട് 6.30ന് അഷ്ടപദി,ദീപാരാധന,സേവ.രാത്രി 7 ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പഴയിടം ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ നിന്നും പുതിയിടം ക്ഷേത്രത്തിലേക്ക് എതിരേല്പ്.7.30 ന് ശ്രീഭൂതബലി,8ന് പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗം അവതരിപ്പിക്കുന്ന മേജർസെറ്റ് കഥകളി