ശാസ്താംകോട്ട. ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ ബാവയുടെ ഓര്‍മ്മപെരുനാളിന് കബറില്‍ പ്രാര്‍ത്ഥനക്ക് ആയിരങ്ങള്‍. ഇന്ന് രാവിലെ 7.00 ന് കുർബ്ബാനക്ക് കൊൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് കാർമികത്വം വഹിച്ചു. നാടിന്‍റെ നാനാഭാഗത്തുനിന്നും ശുദ്ധജല തടാകത്തിന്‍റെ തീരത്തെ വിശുദ്ധന്‍റെ കബറിലേക്ക് വിശ്വാസികള്‍ എത്തിക്കൊണ്ടിരിക്കയാണ്.
2 ന് പൊതു പരീക്ഷകളിൽ മികച്ച വിജയം നേടിയവരും, കലാകായിക
രംഗങ്ങളിൽ മികവ് തെളിയിച്ചവരും, വിവിധ അവാർഡ് ജേതാക്കളുമായ സഭാംഗങ്ങളെ അനുമോദിക്കുന്നതിനായി മലങ്കര ഓർത്തഡോക്സ് സഭ സംഘടിപ്പിക്കുന്ന മെറിറ്റ് ഈവനിംഗ് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്ത് അവാർഡുകൾ വിതരണം ചെയ്യും. കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് അദ്ധ്യക്ഷത വഹിക്കും. മലയാള മനോരമ ന്യൂസ് ഡൽഹി ബ്യൂറോ ചീഫ് നിഷ പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തും.
വൈകിട്ട് 4ന് തീർഥാടകർക്ക് സ്വീകരണം, 6.45ന് വൈദിക ട്രസ്റ്റി ഫാ.തോമസ് വർഗീസ് അമയിൽ അനുസ്മരണ സന്ദേശം നൽകും. 7.30നു പ്രദക്ഷിണം.
നാളെ(27/01/2025) രാവിലെ 8ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന, ശ്ലൈഹീക വാഴ്വ്വ്, തുടർന്ന് നേർച്ച വിളമ്പ്, കൊടിയിറക്ക്
എന്നിവയോടെ പെരുന്നാൾ
സമാപിക്കും.