തൊളിക്കലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചു കയറി;ഒഴിവായത് വൻ ദുരന്തം

Advertisement

കുന്നത്തൂർ:കൊട്ടാരക്കര -ഭരണിക്കാവ് പ്രധാന പാതയിൽ പടിഞ്ഞാറെ തൊളിക്കൽ ജംഗ്ഷന് സമീപം
നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചു കയറി.ഇന്ന് രാവിലെ സംഭവം നടന്നത്.കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സാണ് അപകടത്തിൽപ്പെട്ടത്.വളവ് തിരിഞ്ഞ് വരുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.തൊളിക്കൽ മോഹനത്തിൽ മോഹനന്റെ വീട്ടിലേക്കാണ് ബസ് ഇടിച്ചു കയറിയത്.അപകടത്തിൽ വീടിനോട് ചേർന്ന വർക്ക് ഷോപ്പിന്റെ മുകളിലത്തെ ഷീറ്റുകൾ ഭാഗികമായും, വീടിന്റെ മതിൽ പൂർണ്ണമായും തകർന്നു.ഈ സമയം വീടിന് പുറത്ത്  ആളില്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.ബസ്സ് യാത്രക്കാർക്കും പരിക്കില്ല.സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കാതെ തലനാരിഴയ്ക്ക് വെട്ടിച്ചു മാറ്റിയ ബസ് ഏറെ മുന്നോട്ടു പോയാണ് നിന്നത്.ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി ബസ് സ്ഥലത്തുനിന്ന് മാറ്റി.അതിനിടെ മത്സരയോട്ടത്തിനിടെ നിയന്ത്രണം വിട്ടാണ് ബസ് മതിൽ തകർത്ത് കടയിലേക്കും വീട്ടിലേക്കും ഇടിച്ചു കയറിയതെന്നാണ് പരിസരവാസികൾ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here