വേനൽക്കാലത്ത് അപകടം അരികെ;മുന്നറിയിപ്പുമായി അഗ്നിരക്ഷാ സേന

Advertisement

ശാസ്താംകോട്ട:വേനൽക്കാലം ആയതിനാൽ എല്ലാവരും കിണറും പറമ്പും ഒക്കെ വൃത്തിയാക്കാൻ പോകുന്ന സമയമാണ്.പറമ്പൊക്കെ ഉണങ്ങിക്കിടക്കുന്നതിനാൽ അശ്രദ്ധയോടെ വലിച്ചെറിയുന്ന ഒരു സിഗരറ്റ് കുറ്റിയോ,മറ്റെന്തെങ്കിലും ഒരു തീപ്പൊരിയോ കാരണം വലിയ ഒരു തീപിടുത്തമാകാനും മനുഷ്യന്റേയും മൃഗങ്ങളുടേയും ജീവനും സ്വത്തിനുമൊക്കെ നാശനഷ്ടം ഉണ്ടാകാനുമുള്ള സാധ്യത ഏറെയാണ്.ഇതിനാൽ മുന്നറിയിപ്പും മുൻകരുതൽ സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകതയും ജനങ്ങളെ ഓർമ്മിപ്പിക്കുകയാണ് അഗ്നിരക്ഷാ സേന.കഴിഞ്ഞ വേനൽക്കാലത്ത് ഇത്തരം അപകടങ്ങൾ വളരെ കൂടുതൽ ആയിരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

1.കിണർ അപകടങ്ങൾ

കിണറുകൾ നിർബന്ധമായും ആൾമറകെട്ടി സൂക്ഷിക്കുക.

കിണറിന്റെ ആൾമറയിൽ ഇരിക്കുകയോ, കിടക്കുകയോ ചെയ്യരുത്.

കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനു മുൻപ് കിണറ്റിനുള്ളിൽ ശുദ്ധവായു ഉണ്ടോ എന്ന് പരിശോധിക്കുക.

ഇതിന് മെഴുകുതിരി കത്തിച്ച് തൊട്ടിയ്ക്കുള്ളിൽ വച്ച് സാവധാനം കിണറിനുള്ളിലേക്ക് ഇറക്കുക

ശുദ്ധവായു (ഓക്‌സിജൻ) ഇല്ലെങ്കിൽ മെഴുകുതിരി കെട്ടുപോകും

ലഹരി വസ്തു‌ക്കൾ ഉപയോഗിച്ചുകൊണ്ട് കിണർ വൃത്തിയാക്കാൻ ഇറങ്ങരുത്.

വായു സഞ്ചാരമില്ലാത്ത കിണറുകളിൽ ഇറങ്ങുമ്പോൾ ശുദ്ധവായു ലഭ്യമാക്കാൻ മരച്ചില്ലകൾ കയറിൽ കെട്ടി താഴ്ത്തുകയും, ഉയർത്തുകയും ചെയ്യുക. കൂടാതെ ബ്ലോവർ, ഫാൻ എന്നിവയും ഉപയോഗിക്കാം

►കിണറിനുള്ളിൽ ആൾ അകപ്പെട്ടാൽ ജനങ്ങൾ കിണറിനുചുറ്റും കൂടി നിൽക്കരുത്.കാലപ്പഴക്കം ഉള്ള കിണറുകൾ ഇടിഞ്ഞു വീഴാൻ സാധ്യത കൂടുതലാണ്.

കുട്ടികൾ, വളർത്തുമൃഗങ്ങൾ എന്നിവ അപകടത്തിൽ പെടാതിരിക്കാൻ ഗ്രിൽ ഉപയോഗിച്ച് കിണർ അടച്ചിടുക.

LEAVE A REPLY

Please enter your comment!
Please enter your name here