പോരുവഴി. പോരുവഴി മയ്യത്തും കര ഹനഫി മഹൽ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ 76ആം റിപ്പബ്ലിക് ദിനാഘോഷപരിപാടികൾ നടന്നു.ജമാഅത്ത് പ്രസിഡന്റ് കുഞ്ഞ്മോൻ പുതുവിള ഉത്ഘാടനം ചെയ്തു. ചീഫ് ഇമാം. ഹാഫിസ് അബ്ദുൽ സലാം മൗലവി റിപ്പബ്ലിക് ദിനസന്ദേശം നൽകി. അർത്തിയിൽശെഫിക് അധ്യക്ഷധ വഹിച്ചു. ജമാഅത്ത് ഭാരവാഹികളായ, ചക്കുവള്ളി നസീർ, സലാം പുതുവിള, കരീംമോദീന്റയം, അർത്തിയിൽ അൻസാരി, കിണർവിള നാസർ, അർത്തിയിൽ സമീർ, മുഹമ്മദ് ഖുറൈശി, ബദർ ചിറയിൽ, അസിസ്റ്റന്റ് ഇമാം സജീർ മൗലവി, ബാസിത് മൗലവി, ഷമാ സ് മൗലവി എന്നിവർ സംസാരിച്ചു.