ശാസ്താംകോട്ട. മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ പത്തൊമ്പതാമത് ഓർമ്മ പെരുന്നാൾ സമാപിച്ചു.
സമാപനത്തോട് അനുബന്ധിച്ച് നടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രധാന കാർമികത്വം വഹിച്ചു. അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപ്പോസ്,
കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് എന്നിവർ സഹ കാർമികത്വം വഹിച്ചു.
തുടർന്ന് കബറിങ്കൽ നടന്ന ധൂപ പ്രാർത്ഥനയ്ക്ക് പരിശുദ്ധ
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപ്പോസ്,
കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ്, ചാപ്പൽ മാനേജർ ഫാ. സാമുവേൽ ജോർജ്, സി. ഡാനിയേൽ റമ്പാൻ, കെ ടി ഗീവർഗീസ് റമ്പാൻ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് ശ്ലൈഹീക വാഴ്വ്വ്, നേർച്ച വിളമ്പ്, കൊടിയിറക്ക്,
എന്നിവ നടത്തി.