എയ്ഡഡ് സ്കൂളുകളോട് സർക്കാരിന് വിവേചനമില്ല : കെ എൻ ബാലഗോപാൽ

Advertisement


കൊല്ലം. കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് മേഖലയ്ക്ക് സമഗ്ര സംഭാവനകൾ നൽകിയ എയ്ഡഡ് സ്കൂളുകളോട് സർക്കാരിന് വിവേചനം ഇല്ല . സർക്കാർ സ്കൂളുകൾക്ക് ലഭിക്കുന്ന സഹായങ്ങൾ എയ്ഡഡ് സ്കൂളുകൾക്ക് കൂടി ലഭിക്കുന്ന തരത്തിൽ ആവശ്യമായ നിയമനിർമാണം നടത്തുമെന്നും മന്ത്രി പറഞ്ഞു. എംപിമാരുടെ ഫണ്ട് എയ്ഡഡ് സ്കൂളുകളിൽ പല പദ്ധതികൾക്കും ഉപയോഗിക്കാമെങ്കിലും എംഎൽഎമാരുടെ ഫണ്ട് എയ്ഡഡ് സ്കൂളുകളിൽ ഉപയോഗിക്കുവാൻ നിയന്ത്രണങ്ങൾ ഉണ്ട് .ഇതിന്ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി .സ്കൂളുകളിലെ കുട്ടികൾക്കുള്ള യൂണിഫോം അലവൻസ് , ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുകയും മുടക്കം കൂടാതെ ലഭിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു .എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

.സർക്കാരിന് പള്ളിക്കൂടങ്ങൾ തുടങ്ങാൻ ബുദ്ധിമുട്ടുണ്ടായിരുന്ന കാലഘട്ടത്തിൽ സ്കൂളുകൾ തുടങ്ങിയ എയ്ഡഡ് മാനേജ്മെന്റുകൾ കേരളത്തിൻറെ വിദ്യാഭ്യാസ പുരോഗതിയിൽ സമഗ്ര സംഭാവനകൾ നൽകിയവരാണെന്നും അവരെ അവഗണിച്ചുകൊണ്ട് സർക്കാർ മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നില്ല എന്നും മന്ത്രി പറഞ്ഞു.സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് സർക്കാരിന് ചില പദ്ധതികൾ നടപ്പാക്കുന്നതിൽ വീഴ്ചകൾ ഉണ്ട് എങ്കിലും അത് പരിഹരിക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു .


എയ്ഡഡ് സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ കൊല്ലം ജില്ലാ പ്രസിഡൻറ് കല്ലട ഗിരീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എംഎൽഎമാരായ പി എസ് സുപാൽ ,പിസി വിഷ്ണുനാഥ് ,എം നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു .സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ കൊല്ലം മണിക്ക് ഡോക്ടറേറ്റ് ലഭിച്ചതിനുള്ള സംഘടനയുടെ ആദരവ് ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി നൽകി. മുതിർന്ന മാനേജർമാരെ ആദരിക്കുന്ന ചടങ്ങ് പിസി വിഷ്ണുനാഥ് എംഎൽഎ നിർവഹിച്ചു. ജില്ലാ സെക്രട്ടറി വി വി ഉല്ലാസ് രാജ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് മുരളീകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. ആശംസകൾ അർപ്പിച്ചുകൊണ്ട് സംസ്ഥാന ഭാരവാഹികളായ ഗുലാബ് ഖാൻ, ടി ഒ ഭാസ്കർ, ഉണ്ണി ചേലാമ്പ്ര ,ഉണ്ണികൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here