നിർമ്മാണ മേഖലയെ സംരക്ഷിക്കാൻ കേരള സർക്കാർ തയ്യാറാകണം- പി മുരളീധരൻ

കേരള നിർമ്മാണ തൊഴിലാളി കോൺഗ്രസ് കൊല്ലം ജില്ലാ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.
Advertisement

കരുനാഗപ്പള്ളി -നിർമ്മാണ മേഖലയ്ക്ക് ആവശ്യമായ കമ്പി, സിമൻറ്, എംസാൻഡ് എന്നിവയുടെ വില വർദ്ധനവും കരിങ്കല്ല്, ചെങ്കല്ല് എന്നിവയുടെ ലഭ്യതക്കുറവ് നിർമ്മാണ മേഖലയെ തകർത്തു കൊണ്ടിരിക്കുകയാണ്. അതിനാൽ ഈ മേഖലയെ സംരക്ഷിക്കാൻ കേരള സർക്കാർ തയ്യാറാകണമെന്ന് കെ എൻ ടി സി സംസ്ഥാന ജനറൽ സെക്രട്ടറി പി മുരളീധരൻ പ്രസ്താവിച്ചു. കെ എൻ ടി സി കൊല്ലം ജില്ലാ പ്രവർത്തക സമ്മേളനവും ജില്ലാ കമ്മിറ്റിയുടെ പുന: സംഘടനയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 15 മാസക്കാലമായി മുടങ്ങിക്കിടക്കുന്ന നിർമ്മാണ മേഖലയിലെ പെൻഷൻ യുദ്ധകാല അടിസ്ഥാനത്തിൽ വിതരണം ചെയ്യുക. ക്ഷേമാനുകൂല്യങ്ങളുടെ തുക വർദ്ധിപ്പിക്കുക നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം ക്രിയാത്മകമായി നടത്തണമെന്നും പി മുരളീധരൻ ആവശ്യപ്പെട്ടു.
അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി നാഥ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ബാബുജി പട്ടത്താനം, ബി മോഹൻദാസ്, അരുവിപ്പുറം സലാം, അനില ബോബൻ, മോളി എസ്, അമ്പിളി ശ്രീകുമാർ, പ്രേം ഫാസിൻ,എം ഹമീദ് കുഞ്ഞ്, പുഷ്പാംഗദൻ, വിജയകുമാരി, എന്നിവർ സംസാരിച്ചു.

ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു.
ബോബൻ ജി നാഥ് പ്രസിഡന്റ്, ബാബുജി പട്ടത്താനം വൈസ് പ്രസിഡൻറ്, ബി മോഹൻദാസ് ജനറൽ സെക്രട്ടറി,അനുശ്രീ ജോയിൻ സെക്രട്ടറി , വത്സല ട്രഷറർ എന്നിവരെ യോഗം തിരഞ്ഞെടുത്തു


LEAVE A REPLY

Please enter your comment!
Please enter your name here