പൊതുവിതരണസംബ്രദായം നിർത്തലാക്കാനുളള കേന്ദ്ര-സംസ്ഥാന സർകാർ നീക്കത്തിനെതിരെ കോൺഗ്രസ്സ് താലൂക്ക് സപ്ലൈ ഓഫീസറെ ഉപരോധിച്ചു

Advertisement

ശാസ്താംകോട്ട: പൊതുവിതരണസബ്രദായംനിർത്തലാക്കാനുള്ള കേന്ദ്ര-സംസ്ഥാനസർക്കാർനീക്കത്തിൽ പ്രതിഷേധിച്ചും പച്ചരി – പഞ്ചസാരവിതരണംപുന:സ്ഥാപിക്കണമെന്നും റേഷൻകടഅടച്ചിട്ടുള്ള സമരം ഒത്ത് തീർപ്പാക്കണമെന്നാവശ്യപ്പെട്ടും കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തൂർ താലൂക്ക്സ പ്ലൈഓഫീസറെ ഉപരോധിച്ചു. തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന ചർച്ചയിൽ സമരം ഒത്ത് തീരപ്പാകുമെന്നും, പച്ച രിയുടേയും പഞ്ചസാരയുടേയും വിതരണം ഫെബ്രുവരിയിൽ പുന:സ്ഥാപിക്കുമെന്ന് ടി.എസ്.ഒ ഉറപ്പ് നൽകി.ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽനൗഷാദ്, വി.എൻ.സദാശിവൻപിള്ള, സിജു കോശി വൈദ്യൻ, പി. ആർ.ബിജു,തടത്തിൽ സലിം,അബ്ദുൽസലാം പോരുവഴി , ഗോപൻ പെരുവേലിക്കര, റോയി മുതുപിലാക്കാട്, ഐ.ഷാനവാസ്,കെ.പി. അൻസർ, എം.എസ്. വിനോദ്, പി.ആർ.ഹരിമോഹൻ, റഷീദ്ശാസ്താംകോട്ട, ഷീജഭാസ്ക്കർ, എസ്.എ. നിസാർ ,സുരീന്ദ്രൻ , കൊയ് വേലിമുരളി,വത്സമ്മ , മണി വ്യന്ദാവൻ തുടങ്ങിയവർ പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here