കൊല്ലത്ത് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതികൾ അക്രമാസക്തരായി

Advertisement

കൊല്ലം: മോഷണ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതികൾ കോടതി പരിസരത്തും പൊലീസ് സ്റ്റേഷനിലും വച്ച് അക്രമാസക്തരായി.

തിരുവനന്തപുരം പ്ലാക്കാട് ,കുതിരപ്പന്തിയിൽ ഗോകുൽ (29) , കല്ലറ പള്ളിമുക്ക് ചരുവിള പുത്തൻ വീട്ടിൽ റഹീം (39) എന്നിവരാണ് ബീഡി ആവശ്യപ്പെട്ട് അതിക്രമം കാട്ടിയത്. ഇരുവർക്കുമെതിരെ പൊതുമുതൽ നശിപ്പിക്കൽ വകുപ്പ് പ്രകാരവും പൊലീസിൻ്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതനും കേസ് രജിസ്റ്റർ ചെയ്തു.
തിങ്കൾ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. കഴിഞ്ഞ വർഷം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത യുവതിയുടെ മാല പൊട്ടിച്ച കേസുമായി ബന്ധപ്പെട്ട് കൊല്ലം സി ജെ എം കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നെത്തിച്ചതായിരുന്നു രണ്ട് പ്രതികളയും.
കോടതി പരിസരത്ത് വച്ച ഗോകുലും ,റഹീമും ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് ഇരുവരെയും കോടതി നിർദേശ പ്രകാരം വെസ്റ്റ് പൊലീസിന് കൈമാറുകയും വെസ്റ്റ് പൊലീസിൻ്റെ എസ് കോർട്ടിൽ പ്രതികളെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിക്കണമെന്നും കോടതി നിർദേശം നൽകി. തുടർന്ന് വെസ്റ്റ് സ്റ്റേഷനിലേക്ക് ഇരുവരെയും മാറ്റി. സ്‌റ്റേഷനിൽ വച്ച് പ്രതികൾ ബഹളം വയ് ക്കുകയും പൊലീസുകാരുടെ ഡ്യുട്ടി തടസപ്പെടുത്തുകയും ശുചി മുറിയിലെ പൈപ്പും സ്റ്റേഷനിലെ ടൈൽസും നശിപ്പിച്ചതായും പൊലീസ് പറഞ്ഞു. തുടർന്ന് പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴും ബഹളം തുടർന്നു. ശേഷം വെസ്റ്റ് പൊലീസിൻ്റെ അകമ്പടിയിൽ ഇരുവരെയും തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here