പത്തനാപുരം: സഹപാഠികൾക്കൊപ്പം കല്ലടയാറ്റില്‍ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുന്നിക്കോട് പച്ചില തുണ്ടുവിള മേലേതിൽ ഹസയിൻ -ഷൈലജ ദമ്പതികളുടെ മകൻ അഹദാ(15)ണ് മരണപ്പെട്ടത്. ആവണീശ്വരം എ പി പി എം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
വിദ്യാലയത്തിലെ റിപ്പബ്ലിക് ദിനാഘോഷത്തിന് ശേഷം കമുകുംചേരിയിലെ സഹപാഠിയുടെ വീട്ടിൽ എത്തിയതായിരുന്നു അഹദ്. കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങവേ അഹദ് ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. കൂട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാർ എത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിശമനസേന എത്തിയാണ് മൃതദേഹം കരയ്ക്ക് എടുത്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. സഹോദരി. അൻസില,
പടം…