മഹാത്മാ ഗാന്ധി കുടുംബ സംഗമം ജനുവരി 30 മുതൽ ഫെബ്രുവരി 28 വരെ

Advertisement

ശാസ്താംകോട്ട: മഹാത്മാ ഗാന്ധി, ബി.ആർ. അംബേദ്കർ അടക്കമുള്ള ദേശിയ നേതാക്കളെയും സ്വാതന്ത്ര്യ സമരത്തെയുംഭരണഘടനയെയുംഅവഹേളിക്കുന്ന ബി.ജെ.പി, ആർ.എസ്.എസ്, സംഘപരിവാർനയം തുറന്ന്കാട്ടിദേശീയപ്രസ്ഥാനങ്ങളേയും ത്യാഗം ചെയ്തദേശീയനേതാക്കളെയുംചേർത്ത്നിർത്തി
സ്മരണകൾ നിലനിർത്തും വിധം ജനുവരി 30 മുതൽ ഫെബ്രുവരി 28 വരെയുള്ള ഒരുമാസകാലം വാർഡ്തലങ്ങളിൽ “മഹാത്മാഗാന്ധികുടുംബ സംഗമങ്ങൾ”നടത്തുമെന്ന് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക്പ്രസിഡന്റ്
വൈ. ഷാജഹാൻ അറിയിച്ചു. മണ്ഡലംതലഉദ്ഘാടനങ്ങൾ മണ്ഡലത്തിലെ ഒരു വാർഡിൽ രക്തസാക്ഷിത്വദിനമായ ജനുവരി 30 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് നടത്തും. ശാസ്താംകോട്ട പടിഞ്ഞാറ് മണ്ഡലം മനക്കര വാർഡ് 18 ൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ശാസ്താംകോട്ട കിഴക്ക് മണ്ഡലം മുതുപിലാക്കാട്
5 ൽ കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ , മൈനാഗപ്പള്ളി പടിഞ്ഞാറ് മണ്ഡലം കിഴക്കേര13 ൽ കെ.പി.സി.സി സെക്രട്ടറി ആർ.രാജശേഖരൻ , മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം വടക്കൻ മൈനാഗപ്പള്ളി 2 ൽ കെ.പി.സി.സി സെക്രട്ടറി എൽ.കെ.ശ്രീദേവി, പടിഞ്ഞാറെകല്ലട മണ്ഡലം വിളന്തറ പടിഞ്ഞാറ് വാർഡ് 3 ൽ മുൻ ഡി.സി.സി ജനറൽ സെക്രട്ടറി കല്ലട വിജയൻ ,കിഴക്കേ കല്ലട മണ്ഡലം പഴയാർ വാർഡ് 2 ൽ കെ.പി.സി.സി സെക്രട്ടറി ബിന്ദു ജയൻ ചിറ്റ്മല മണ്ഡലം ഓണമ്പലം വാർഡ് 7 ൽ മിൽമാമുൻ ചെയർമാൻ കല്ലട രമേശ് മൺറോതുരുത്ത് മണ്ഡലം നെൻ മേനി വാർഡ് 6 ൽ മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് എന്നിവർ ഉദ്ഘാടനം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here