കാലിലെ മുറിവിൽ പുഴുവരിച്ചു റോഡരികിൽ കിടന്ന വൃദ്ധനെ മെഡിക്കൽ കോളേജിൽ എത്തിച്ചു

Advertisement

ചവറ:തട്ടാശ്ശേരി മാർക്കറ്റിന് സമീപം റോഡ് അരികിൽ ദിവസങ്ങളോളം കാലിൽ മുറിവ് പറ്റി പുഴുവരിച്ച നിലയിൽ കിടക്കുകയായിരുന്ന വൃദ്ധനെ മെഡിക്കൽ കോളേജിൽ എത്തിച്ചു.ഏകദേശം 65 വയസ്സ് പ്രായം തോന്നിക്കുന്ന ഗോപാലകൃഷ്ണൻ എന്ന വയോധികനെയാണ് ആശുപത്രിയിൽ എത്തിച്ചത്.ചവറ മേനാംപള്ളി വാർഡിൽ താമസിക്കുകയായിരുന്ന ഇദ്ദേഹം വർഷങ്ങളായി ഭാര്യയും മക്കളെയും നോക്കാതെ കടത്തിണ്ണകളിലാണ് കഴിഞ്ഞിരുന്നത്.കാലിൽ മുറിവ് വന്ന് സൂക്ഷിക്കാതെ നടന്നതിനാൽ കാലിൽ വ്രണം ഉണ്ടാവുകയും മുഷിഞ്ഞ വേഷത്തിൽ അവശനായി വേദനയോടെ എണീക്കാൻ പോലും പറ്റാത്ത വിധത്തിൽ റോഡരികൾ കിടക്കുകയായിരുന്നുസുജിത്ത് എംഎൽഎയുടെ സഹായത്തോടെ ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേഷ്,പത്തനംതിട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മനോജ് എന്നിവർ ചേർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചത്.

Advertisement