ആനയടി:ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിൻ്റെ സമാപനം കുറിച്ച് നടക്കുന്ന പ്രസിദ്ധമായ ആനയടി ഗജമേളയുടെ ഭാഗമായി ശക്തമായ സുരക്ഷാ – ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ശൂരനാട് പോലീസ് അറിയിച്ചു.
പാർക്കിങ്
താമരക്കുളം – ചാരുംമൂട് – നൂറനാട് – തെങ്ങമം ഭാഗത്ത് നിന്നും എത്തുന്നവർ വയ്യാങ്കര പാർക്കിംഗ് ഗ്രൗണ്ട്,ആർകെ യു.പി.എസ് ഗ്രൗണ്ട്,വെള്ളച്ചിറ-കോട്ടപ്പുറം റോഡ് സൈഡ് എന്നിവിടങ്ങളിലും ഭരണിക്കാവ് – ചക്കുവള്ളി ഭാഗത്ത് നിന്നും എത്തുന്നവർ കളരിവാതുക്കൽ ക്ഷേത്രം ഗ്രൗണ്ട്,വയൽക്കോളനി പാർക്കിംഗ് ഗ്രൗണ്ട്, കണ്ണമം – അമ്മച്ചി മുക്ക്റോഡ് സൈഡ് എന്നിവിടങ്ങളിലും കരുനാഗപ്പള്ളി,ഓച്ചിറ,Instead ഭാഗത്ത് നിന്നും എത്തുന്നവർ.?മറ്റത്ത് മുക്ക് ബ്രദേഴ്സ് പാർക്കിങ് ഗ്രൗണ്ട്,വീട്ടിനാൽ ക്ഷേത്രം ഗ്രൗണ്ട്,വഞ്ചി മുക്കിന് സമീപമുളള ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.
ഗതാഗത ക്രമീകരണം
ഉത്സവത്തിൻ്റെ ഭാഗമായി കൊല്ലം-തേനി ദേശീയപാതയിൽ ഉച്ചയ്ക്ക് 1 മുതൽ ഗതാഗതം കർശനമായി നിരോധിച്ചിട്ടുണ്ട്.
ചാരുംമൂട്,താമരക്കുളം ഭാഗത്തു നിന്നും ഭരണിക്കാവ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ താമരക്കുളം – നെടിയാണിക്കൽ ക്ഷേത്രം – പച്ചക്കാട് – ചാലയിൽ മുക്ക് – മൃഗാശുപത്രി – മേക്കുന്ന മുകൾ – കൊല്ലായിക്കക്ക് – തെങ്ങമം – ചാത്താകുളം -ഗിരിപുരം – കൊച്ചേരിമുക്ക് – ചക്കുവള്ളി – ഭരണിക്കാവ്.
ഭരണിക്കാവ് നിന്നും ചാരുംമൂട് ഭാഗത്തേക്ക്
ഭരണിക്കാവ് -ചക്കുവള്ളി – തെക്കേമുറി – എച്ച്.എസ് ജംഗ്ഷൻ – പാറക്കടവ്- മറ്റത്ത് മുക്ക് – താമരക്കുളം റൂട്ട് ബസിൽ താമരക്കുളം ഭാഗത്തു നിന്നും എത്തുന്നവർ മൃഗാശുപത്രി ജംഗ്ഷനിലും ഭരണിക്കാവ് ഭാഗത്തു നിന്നും എത്തുന്നവർ തെക്കേമുറി ജംഗ്ഷനിലോ മറ്റത്ത് ജംഗ്ഷനിലോ ഇറങ്ങി ക്ഷേത്രത്തിൽ എത്തേണ്ടതാണ്.