പള്ളിയുടെ വഞ്ചികൾ കുത്തിതുറന്ന് മോഷണം

Advertisement

കൊട്ടിയം: പള്ളിയിലെ നിരീക്ഷണ ക്യാമറ തകർത്ത ശേഷം മൂന്നുവഞ്ചികൾ കുത്തി തുറന്ന് മോഷ്ടാക്കൾ ‘ പണം അപഹരിച്ചു.
ദേശീയപാതയ്ക്കരികിലുള്ള തട്ടാമല
 മുസ്ലിം ജമാഅത്ത് പള്ളിയിലാണ് മോഷണം നടന്നത്. പള്ളിയിലെ മഖാമുകളുടെ പരിസരത്തും മഖാമിൻ്റെ ഗേറ്റിന് സമീപത്തും വച്ചിരുന്ന മൂന്ന് ഇരുമ്പ് വഞ്ചികളുടെ പൂട്ട് തകർത്താണ് പണം മോഷ്ടിച്ചത്. ഉദ്ദേശം പതിനയ്യായിരം രൂപയോളം മോഷണം പോയതായാണ് കരുതുന്നത്.ചൊവ്വാഴ്ച  പുലർച്ചെ 1.45 നാണ് മോഷണം നടന്നത്. പള്ളിയുടെ പിന്നിലെ മതിൽ ചാടിക്കടന്ന് എത്തിയ മോഷ്‌ടാവ് പള്ളി പരിസരത്തുള്ള കെട്ടിടത്തിലെ അടുക്കളയ്ക്ക് പുറത്ത് വച്ചിരുന്ന തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് പാര എടുത്താണ് പൂട്ടുകൾ തകർത്തത് വഞ്ചിക്ക് സമീപത്തു നിന്നും ഇരുമ്പ് ബ്ലെയ്‌ഡും കണ്ടെത്തിയിട്ടുണ്ട്. ഒരു നിരീക്ഷണ ക്യാമറ തകർത്തെങ്കിലും മറ്റൊരു ക്യാമറയിൽ നിന്നും മോഷണം നടത്തുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. നീല ജീൻസ് പാന്റും കറുപ്പ്ബനിയനും, തലയിൽ തൊപ്പിയും, മുഖത്ത് മാസ്‌കും ധരിച്ചയാളാണ് മോഷണം നടത്തിയത്. ജമാഅത്ത് പരിപാലന സമിതിയുടെ പരാതിയിൻമേൽ പ്രസിഡൻ്റിൻ്റെ മൊഴി ഇരവിപുരം പൊലീസ് രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസ്സേ ടുത്ത് അന്വഷണം ആരംഭിച്ചിട്ടുണ്ട്. ഇരവിപുരം എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസും, വിരലടയാള വിദഗ്‌ധർ, ഡോഗ് സ്ക‌്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisement